40 ഹരിത കർമ്മ സേനാ അംഗങ്ങളുമായി കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കൊച്ചിയിലേക്ക് ഇൻഡിഗോ വിമാനത്തിലായിരുന്നു യാത്ര. കൊച്ചിയിൽ മെട്രോ റെയിൽ, വാട്ടർ മെട്രോ എന്നിവയിലും യാത്ര ചെയ്‌ത സംഘം ഹിൽ പാലസ്, മറൈൻ ഡ്രൈവ്, ഫോർട്ട് കൊച്ചി തുടങ്ങി നഗരത്തെ മനോഹര കാഴ്ച്ചകൾ ആസ്വദിച്ച് ബസിലാണ് കോഴിക്കോട് തിരികെയെത്തിയത്.
ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. പി ശാരുതി, സ്ഥിരം സമിതി അധ്യക്ഷരായ പി ബാബുരാജൻ, എം സിന്ധു, മെമ്പർ വി ജയദേവൻ, ഹെൽത്ത് ഇൻസ്പെക്ടർ ഫസ്‌ന എന്നിവർ ഹരിത കർമ്മസേനാംഗങ്ങൾക്കൊപ്പം യാത്രയിൽ പങ്കാളികളായി. നേരത്തെ വയോജനങ്ങൾക്കായും വിമാനയാത്ര സംഘടിപ്പിച്ചിരുന്നതായി പഞ്ചായത്ത് പ്രസിഡൻ്റ് പി ശാരുതി പറഞ്ഞു. വയോസേവന പുരസ്കാരത്തിനുള്ള അംഗീകാരവും ഒളവണ്ണ പഞ്ചായത്ത് പ്രസിഡൻ്റ് പി ശാരുതി തൃശ്ശൂരിൽ വച്ച് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിൽ നിന്ന് ഏറ്റുവാങ്ങിയിരുന്നു.
advertisement