ഒരു റോബോട്ട് വിദ്യാർത്ഥികളെ സ്കൂളിലേക്ക് സ്വീകരിക്കുന്നത് കൗതുകം തോന്നിക്കുന്ന കാഴ്ചയാണ്. നടക്കാവ് ഗവ. ജിഎച്ച്എസ്എസിലേ പ്രവേശനോത്സവത്തിനെത്തുന്ന കുഞ്ഞുങ്ങളെയെല്ലാം കൈകൊടുത്ത് സ്വീകരിച്ചത് 'ഐ പാഡ്' റോബോർട്ടായിരിന്നു. ഐ പാഡ് പാട്ടു പാടും, കൈകൊടുത്ത് സ്വാഗതം ചെയ്തു. തമിഴ്‌നാട്ടിലെ നീലഗിരി കോളെജിൽ നിന്നാണു ഐ പാഡ് റോബോർട്ടിൻ്റെ വരവ്. നീലഗിരി കോളജിലെ കുട്ടികൾ നിർമിച്ച റോബോട്ട് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാണ്. വയനാട്ടിലെ അമ്പലവയലിൽ നടക്കുന്ന ഫ്ലവർഷോയിൽ കാണികൾക്കൊപ്പം ചുറ്റിക്കറങ്ങി പൂക്കളെക്കുറിച്ച് വിശദീകരിച്ചതും ഐ പാഡ് ആയിരുന്നു. ഫഹദ് നായകനായ ആവേശം സിനിമയിലെ കലി തുള്ളിയ കാളിതൻ കാലിൽ എന്ന പാട്ടിനൊപ്പം ആടിക്കളിച്ച് ഐ പാഡ് എടുത്ത റീൽസ് ഇൻസ്റ്റഗ്രാമിൽ വൈറലാണ്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
June 04, 2025 2:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
നടക്കാവ് ജിഎച്ച്എസ്എസിലെ വിദ്യാർത്ഥികളെ സ്കൂളിലേക്ക് സ്വാഗതം ചെയ്ത് ഐ പാഡ് റോബോട്ട്