കാക്കൂര്‍ പുന്നശ്ശേരിയില്‍ 32 ലക്ഷം രൂപ ചെലവഴിച്ചാണ് വയോജനങ്ങള്‍ക്കായി പകല്‍വീട് നിര്‍മിച്ചത്. 22 ലക്ഷം രൂപ ഗ്രാമപഞ്ചായത്തും 10 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തുമാണ് കാക്കൂര്‍ ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ പകല്‍ വീടിന് വകയിരുത്തിയത്. ഭക്ഷണത്തിനും വിനോദത്തിനുമുള്ള സൗകര്യം പകൽവീട്ടിൽ ഒരുക്കിയിട്ടുണ്ട്. കാക്കൂര്‍ ഗ്രാമപഞ്ചായത്തിലെ വയോജനങ്ങൾക്ക് ഇനി മുതൽ പകൽവീട്ടിൽ വിശ്രമിക്കാം. ഒപ്പം ഭക്ഷണ സൗകര്യവും ലഭിക്കും. ചൂരംകൊള്ളില്‍ ഗീതയുടെ സ്മരണക്കായി കുടുംബം നല്‍കിയ ആറ് സെൻ്റ് സ്ഥലത്താണ് പകല്‍വീട് നിര്‍മിച്ചത്.
advertisement
ജില്ലാ പഞ്ചായത്ത് അംഗം ഐ പി രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ മോഹനന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം നിഷ, സ്ഥിരം സമിതി അധ്യക്ഷരായ അബ്ദുല്‍ ഗഫൂര്‍, ശൈലേഷ്, ജൂന, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
November 13, 2025 7:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
കാക്കൂരിൽ വയോജനങ്ങൾക്ക് ആശ്വാസമായി ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ പകൽവീട് ഉദ്ഘാടനം ചെയ്തു
