TRENDING:

വികസന നേട്ടങ്ങൾ അവതരിപ്പിച്ച് കായണ്ണ ഗ്രാമപഞ്ചായത്ത് വികസന സദസ് ശ്രദ്ധേയമായി

Last Updated:

64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് പുറത്ത് കൊണ്ടുവരുന്നതോടെ അതിദാരിദ്ര്യമുക്തമാകാൻ ഒരുങ്ങുന്ന പഞ്ചായത്ത് ആണ് കായണ്ണ ഗ്രാമപഞ്ചായത്ത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സർവ മേഖലകളിലെയും വികസന നേട്ടങ്ങൾ അവതരിപ്പിച്ച് കയ്യടി നേടി കൊണ്ട് കായണ്ണ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ശ്രദ്ധേയമായി. ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹാരിക്കാൻ സമാനതകളില്ലാത്ത ഇടപെടലുകളാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടത്തി വരുന്നതെന്ന്  ടി പി രാമകൃഷ്‌ണൻ എം എൽ എ വികസന സദസ്സ് ഉദ്ഘാടനം ചെയ്‌തു പറഞ്ഞു.
കായണ്ണ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് 
കായണ്ണ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് 
advertisement

സംസ്ഥാനത്തെ 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് പുറത്ത് കൊണ്ടുവരുന്നതോടെ അതിദാരിദ്ര്യമുക്തമാകാൻ ഒരുങ്ങുന്ന പഞ്ചായത്ത് ആണ് കായണ്ണ ഗ്രാമപഞ്ചായത്ത്. ചടങ്ങിൽ കെ എം സച്ചിൻദേവ് എം എൽ എ മുഖ്യാഥിതിയായി. വികസന മുന്നേറ്റങ്ങൾ, വികസന കാഴ്ചപ്പാടുകൾ, പ്രതീക്ഷകൾ എന്നിവ പങ്കുവെക്കാൻ കഴിയുന്ന മാതൃകാപരമായ ഇടപെടലാണ് വികസന സദസ്സെന്ന് അദ്ദേഹം പറഞ്ഞു.

യുവജങ്ങളെ ആകർഷിക്കുന്ന രീതിയിൽ ബഹുവിള സംയോജന കൃഷി പ്രോത്സാഹിപ്പിക്കുക, തരിശുനിലങ്ങളിൽ തീറ്റപ്പുൽ കൃഷി ചെയ്യാൻ തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തുക, കിടാരി പാർക്കുകൾ ആരംഭിക്കുക, ഫാം ടൂറിസം പദ്ധതി പ്രോത്സാഹിപ്പിക്കുക, ആശുപത്രികളിലെ കിടത്തിചികിത്സാ സൗകര്യം വർധിപ്പിക്കുക, തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസത്തിന് കൂടുതൽ പ്രോത്സാഹനം നൽകുക, ഹയർ സെക്കൻ്ററി സ്‌കൂൾ കേന്ദ്രീകരിച്ച് കരിയർ ഗൈഡൻസ് കൗൺസിലിംഗ് സെൻ്ററുകൾ ആരംഭിക്കുക, ടൂറിസം കേന്ദ്രങ്ങളിൽ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ വിഷയങ്ങൾ ചർച്ചയിൽ ഉയർന്നു വന്നത് ശ്രദ്ധേയമായി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സർക്കാരിൻ്റെയും ഗ്രാമപഞ്ചായത്തിൻ്റെയും വികസന നേട്ടങ്ങളുടെ അവതരണം, ഗ്രാമപഞ്ചായത്തിൻ്റെ ഭാവി വികസന പ്രവർത്തനങ്ങൾക്കുള്ള ആശയങ്ങളും നിർദേശങ്ങളും പങ്കുവെക്കൽ, ചർച്ച എന്നിവയും നടന്നു. 13 വിഷയങ്ങളിൽ നടന്ന സെമിനാറുകളിൽ നിന്നും തെരഞ്ഞെടുത്ത 570 ആളുകളാണ് വികസന സദസ്സിൽ പങ്കെടുത്തത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
വികസന നേട്ടങ്ങൾ അവതരിപ്പിച്ച് കായണ്ണ ഗ്രാമപഞ്ചായത്ത് വികസന സദസ് ശ്രദ്ധേയമായി
Open in App
Home
Video
Impact Shorts
Web Stories