നിരവധി യുവസംരംഭകര്‍ ആരംഭിച്ച സംരംഭങ്ങളുടെ പ്രദര്‍ശനവും അവയുടെ വില്‍പ്പനയും 30ഓളം സ്റ്റാളുകളിലായി ഫെസ്റ്റില്‍ നടന്നു. ഫെസ്റ്റിൻ്റെ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളും അപ്‌ഡേഷനുകളും നല്‍കുന്ന വെബ്‌സൈറ്റ് 15കാരനായ കാലിഫ് എന്ന വിദ്യാര്‍ഥിയാണ് ഒരുക്കിയത് എന്നതും പ്രത്യേകതയാണ്.
സമാനമായി, പ്രോഗ്രാമിൻ്റെ പിന്നണിയിലുള്ള സജ്ജീകരണങ്ങളും മാര്‍ക്കറ്റിംഗും മീഡിയയും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളെല്ലാം വിദ്യാര്‍ഥികളാണ് ഒരുക്കിയിരിക്കുന്നത്.
വിവിധ സെഷനുകള്‍ക്ക് പുറമെ ബിസിനസ്സ്, സംരംഭക വളര്‍ച്ചക്കാവശ്യമായ ബൃഹത്തായ പുസ്തക ശേഖരമുള്ള ഫൗണ്ടേഴ്‌സ് ലൈബ്രറി എന്നിവയും ഫെസ്റ്റില്‍ സജ്ജീകരിച്ചിരുന്നു.
കോഴിക്കോട് മെയര്‍ ഒ സദാശിവന്‍, കാലിക്കറ്റ് മാനേജ്‌മെൻ്റ് അസോസിയേഷന്‍ പ്രസിഡൻ്റ് മുല്‍കി നിത്യാനന്ദ കമ്മത്ത് എന്നിവര്‍ വിശിഷ്ടാതിഥിയായി. കേരള എക്കണോമിക് ഫോറം ഡയറക്ടര്‍ സി എസ് മുഹമ്മദ് സഹല്‍ അധ്യക്ഷത വഹിച്ചു. കേരള സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റ് ചീഫ് ക്യുറേറ്റര്‍ ഡോ. അംജദ് വഫ സ്വാഗതം പറഞ്ഞു.
advertisement
