TRENDING:

കോടിയേരി ബാലകൃഷ്ണൻ ഹാപ്പിനസ് പാർക്ക് കോട്ടൂരിൽ ഉദ്ഘാടനം ചെയ്തു

Last Updated:

85 ലക്ഷം രൂപയാണ് പാർക്കിൻ്റെ നിർമാണത്തിനായി വിനിയോഗിച്ചത്. ചുറ്റുമതിലിൽ, പ്രവേശന കവാടം, ലൈറ്റുകൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടൂർ ഗ്രാമപഞ്ചായത്ത് നിർമിച്ച കോടിയേരി ബാലകൃഷ്ണൻ ഹാപ്പിനസ് പാർക്ക്‌ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി കോഴിക്കോട് ഉദ്ഘാടനം ചെയ്തു. കെ എം സച്ചിൻദേവ് ബാലുശ്ശേരി എംഎൽഎ അധ്യക്ഷനായി. കല്പടവുകളോട് കൂടിയ നീന്തൽകുളം, അടുക്ക്കട്ടകൾ പാകിയ വിശാലമായ മുറ്റം, ഓപൺ ജിം, സെൽഫി കോർണർ, സ്റ്റേജ്, ശുചിമുറികൾ, യോഗ പരിശീലനം തുടങ്ങിയ സൗകര്യങ്ങളോടെ കൗതുകപ്പെടുത്തുന്ന പ്രത്യേകതയോടെയാണ് ഹാപ്പിനസ് പാർക്ക്‌ ഒരുക്കിയത്. ചുറ്റുമതിലിൽ, പ്രവേശന കവാടം, ലൈറ്റുകൾ എന്നിവയും കോടിയേരി ബാലകൃഷ്ണൻ ഹാപ്പിനസ് പാർക്കിൽ സ്ഥാപിച്ചിട്ടുണ്ട്. അവ ഹാപ്പിനസ് പാർക്കിനെ കൂടുതൽ ഭംഗിയുള്ളവയാക്കുന്നു.
കോടിയേരി ബാലകൃഷ്ണൻ ഹാപ്പിനസ് പാർക്ക്‌ 
കോടിയേരി ബാലകൃഷ്ണൻ ഹാപ്പിനസ് പാർക്ക്‌ 
advertisement

85 ലക്ഷം രൂപയാണ് പാർക്കിൻ്റെ നിർമാണത്തിനായി വിനിയോഗിച്ചത്. എംഎൽഎ ഫണ്ടും ‌ബ്ലോക്ക് ഗ്രാമപഞ്ചായത്ത്, ധനകാര്യ കമീഷൻ, തൊഴിലുറപ്പ് പദ്ധതി, ശുചിത്വ മിഷൻ, വനിത വികസനവകുപ്പ് എന്നിവയുടെ ഫണ്ടും ഉപയോഗപ്പെടുത്തിയാണ് നിർമാണം പൂർത്തിയാക്കിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡൻ്റ് വി കെ അനിത, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി എച്ച് സുരേഷ്, വൈസ് പ്രസിഡൻ്റ് എം കെ വിലാസിനി, ജില്ലാപഞ്ചായത്ത് അംഗം മുക്കം മുഹമ്മദ്‌, സ്ഥിരം സമിതി അധ്യക്ഷരായ കെ ഷൈൻ, സിന്ധു കൈപ്പങ്ങൽ, കെ കെ സിജിത്ത്, മുൻ എംഎൽഎ പുരുഷൻ കടലുണ്ടി, സെക്രട്ടറി പി എൻ നിഖിൽ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
കോടിയേരി ബാലകൃഷ്ണൻ ഹാപ്പിനസ് പാർക്ക് കോട്ടൂരിൽ ഉദ്ഘാടനം ചെയ്തു
Open in App
Home
Video
Impact Shorts
Web Stories