TRENDING:

കൊയിലാണ്ടി നഗരസഭ ഇനി അതിദാരിദ്ര്യമുക്തം

Last Updated:

നഗരസഭ പ്രദേശത്തെ അതിദരിദ്രരെ കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹായത്തോടെ കണ്ടെത്തുകയും അതില്‍ ഉള്‍പ്പെട്ട 218 പേരുടെയും ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്തു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സര്‍ക്കാരിൻ്റെ അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് പ്രഖ്യാപനം നിര്‍വഹിച്ചു. നഗരസഭ പ്രദേശത്തെ അതിദരിദ്രരെ കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹായത്തോടെ കണ്ടെത്തുകയും അതില്‍ ഉള്‍പ്പെട്ട 218 പേരുടെയും ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്തു. വരുമാനരഹിതര്‍ക്ക് മുട്ടക്കോഴി, ആട് എന്നിവ വളര്‍ത്താനുള്ള സഹായം, തയ്യല്‍ മെഷീന്‍ വിതരണം, വീടില്ലാത്തവര്‍ക്ക് വീട് വെക്കാന്‍ സഹായം, രേഖകളില്ലാത്തവര്‍ക്ക് അവ ലഭ്യമാക്കല്‍, ആവശ്യക്കാര്‍ക്ക് പാലിയേറ്റീവ് പരിചരണം, വിദ്യാര്‍ഥികള്‍ക്ക്‌ സൗജന്യ യാത്ര എന്നിവ ഉറപ്പു വരുത്തിയശേഷമാണ് കൊയിലാണ്ടി നഗരസഭയെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപനം നടത്തിയത്.
ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് പ്രഖ്യാപനം നിര്‍വഹിക്കുന്നു
ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് പ്രഖ്യാപനം നിര്‍വഹിക്കുന്നു
advertisement

നഗരസഭാ അതിദാരിദ്ര്യ മുക്ത പ്രഖ്യാപന ചടങ്ങില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ സത്യന്‍ അധ്യക്ഷനായി. മെമ്പര്‍ സെക്രട്ടറി രമിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പ്രോജക്റ്റ് ഓഫീസര്‍ ജസീര്‍ മുഖ്യാതിഥിയായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ ഷിജു മാസ്റ്റര്‍, കെ അജിത് മാസ്റ്റര്‍, കെ എ ഇന്ദിര ടീച്ചര്‍, സി പ്രജില, നിജില പറവക്കൊടി, കൗണ്‍സിലര്‍മാരായ കേളോത്ത് വത്സരാജ്, വി പി ഇബ്രാഹിംകുട്ടി, നഗരസഭ സെക്രട്ടറി പി പ്രദീപ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരായ കെ കെ വിബിന, എം പി ഇന്ദുലേഖ, ക്ലീന്‍ സിറ്റി മാനേജര്‍ കെ സി രാജീവന്‍ എന്നിവര്‍ സംസാരിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
കൊയിലാണ്ടി നഗരസഭ ഇനി അതിദാരിദ്ര്യമുക്തം
Open in App
Home
Video
Impact Shorts
Web Stories