TRENDING:

കായകൽപ്പ് പുരസ്കാര നിറവിൽ കോഴിക്കോട് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത്

Last Updated:

കേരളത്തിലെ ജില്ലാ ആശുപത്രി മുതൽ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ വരെയുള്ള തിരഞ്ഞെടുക്കപ്പെട്ട മികച്ച ആശുപത്രികൾക്കാണ് അവാർഡുകൾ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സംസ്ഥാന സർക്കാരിൻ്റെ കായകൽപ്പ് അവാർഡിൽ സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനം സ്വന്തമാക്കി ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത്‌. ബ്ലോക്കിന് കീഴിലെ തലക്കുളത്തൂർ സാമൂഹികാരോഗ്യകേന്ദ്രത്തിന് ഒന്നാം സ്ഥാനവും നരിക്കുനി സാമൂഹികാരോഗ്യകേന്ദ്രത്തിന് രണ്ടാം സ്ഥാനവുമാണ് ലഭിച്ചത്. 88 ശതമാനം മാർക്കോടെയാണ് തലക്കുളത്തൂർ സാമൂഹികാരോഗ്യകേന്ദ്രത്തിന് ഒന്നാംസ്ഥാന നേട്ടം. മൂന്ന് ലക്ഷം രൂപയാണ് സമ്മാനത്തുക.
തലകുളത്തൂർ ആരോഗ്യ കേന്ദ്രം
തലകുളത്തൂർ ആരോഗ്യ കേന്ദ്രം
advertisement

ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി സുനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ തലക്കുളത്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടപ്പാക്കിയ സോളാർ സംവിധാനം, ആധുനിക ഉപകരണങ്ങൾ സ്ഥാപിക്കൽ, ജീവതാളം പദ്ധതി, രോഗി സൗഹൃദ പ്രവൃത്തികൾ, ഓപ്പൺ ജിം നവീകരണം, ആശുപത്രി നവീകരണം, ഇ-ഓഫീസ് തുടങ്ങിയ പ്രവർത്തനങ്ങൾ പുരസ്കാരത്തിന് അർഹമാക്കി. തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നടപ്പാക്കിയ മാലിന്യമുക്ത പഞ്ചായത്ത് പദ്ധതികൾ, കുട്ടികളുടെ ഹരിതസഭ, ഹരിത ഓഫീസ്, ടേക്ക് എ ബ്രേക്ക്‌, വഴിയോര വിശ്രമ കേന്ദ്രങ്ങൾ എന്നിവയും പുരസ്‌കാരനേട്ടത്തിന് സഹായകമായി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മാലിന്യസംസ്കരണത്തിൻ്റെ ഭാഗമായി വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിതകർമസേനക്ക് കൈമാറിയും മികച്ച പ്രവർത്തനമാണ് നരിക്കുനി ആശുപത്രയിൽ നടക്കുന്നത്. ശുചിത്വം, മാലിന്യപരിപാലനം, അണുബാധനിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ ആരോഗ്യസ്ഥാപനങ്ങൾക്ക് നൽകുന്നതാണ് കായകല്പ് പുരസ്‌കാരങ്ങൾ. കേരളത്തിലെ ജില്ലാ ആശുപത്രി മുതൽ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ വരെയുള്ള തിരഞ്ഞെടുക്കപ്പെട്ട മികച്ച ആശുപത്രികൾക്കാണ് അവാർഡുകൾ.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
കായകൽപ്പ് പുരസ്കാര നിറവിൽ കോഴിക്കോട് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത്
Open in App
Home
Video
Impact Shorts
Web Stories