TRENDING:

കോഴിക്കോട് കലോത്സവം: മൂന്നാം ദിനം പിന്നിടുമ്പോൾ സിറ്റി ഉപജില്ല മുന്നിൽ

Last Updated:

ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ സിറ്റി ഉപജില്ലയും യു.പി. വിഭാഗത്തിൽ ചേവായൂർ, നാദാപുരം ഉപജില്ലകളുമാണ് മുന്നിൽ എത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊയിലാണ്ടി നഗരസഭയിൽ നടക്കുന്ന കോഴിക്കോട് റവന്യൂ ജില്ല സ്‌കൂൾ കലോത്സവം മൂന്നാം ദിവസത്തെ മത്സരങ്ങൾ പുരോഗമിച്ചപ്പോൾ കോഴിക്കോട് സിറ്റി ഉപജില്ല തന്നെ മുന്നിട്ടുനിന്നു. 541 പോയൻ്റുമായാണ് സിറ്റി ഉപജില്ല ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.
News18
News18
advertisement

511 പോയിൻ്റുമായി ബാലുശ്ശേരി ഉപജില്ലയും 488 പോയിൻ്റുമായി ചേവായൂർ ഉപജില്ലയും തൊട്ട് പിന്നിലുണ്ടായിരുന്നു. സ്‌കൂൾ മികവിൽ 193 പോയിൻ്റുമായി ചേവായൂർ സിൽവർ ഹിൽസ് സ്‌കൂളാണ് ഒന്നാം സ്ഥാനത്ത് മുന്നിട്ടുനിന്നത്. 144, 169 പോയിൻ്റുമായി മേമുണ്ട എച്ച്.എസ്.എസും പേരാമ്പ്ര എച്ച്.എച്ച്. എസും തൊട്ടു പിന്നിലുണ്ടായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ സിറ്റി ഉപജില്ലയും യു.പി. വിഭാഗത്തിൽ ചേവായൂർ, നാദാപുരം ഉപജില്ലകളുമാണ് മുന്നിൽ എത്തിയത്. ഹയർസെക്കൻഡറി വിഭാഗത്തിൽ 247 പോയിൻ്റും ഹൈസ്‌കൂൾ വിഭാഗത്തിൽ 209 പോയൻ്റും സിറ്റി ഉപജില്ല സ്വന്തമാക്കി. യു.പി. വിഭാഗത്തിൽ ചേവായൂർ, നാദാപുരം ഉപജില്ലകൾ 108 പോയൻ്റുമായി മുന്നിലുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
കോഴിക്കോട് കലോത്സവം: മൂന്നാം ദിനം പിന്നിടുമ്പോൾ സിറ്റി ഉപജില്ല മുന്നിൽ
Open in App
Home
Video
Impact Shorts
Web Stories