'വെല്ലുവിളിയാകാം ലഹരിയോട്' എന്ന സന്ദേശം നൽകി ലഹരിക്കെതിരെ കേന്ദ്ര സർക്കാർ നടത്തുന്ന 'നാശ് മുക്‌ത ഭാരത് അഭിയാൻ' ക്യാംപെയ്നിൻ്റെ ഭാഗമായാണ് കളക്‌ടർ മത്സരത്തിന് ഇറങ്ങിയത്. കളക്ടർ തന്നെയാണ് ബോക്സസിങ്ങിനോടുള്ള താൽപര്യം പ്രകടിപ്പിച്ചു കൊണ്ട് പരിശീലകനായ തൗഫീർ അലിയെ സമീപിച്ചത്. മത്സരത്തിൽ പങ്കെടുക്കണമെന്ന താൽപര്യവും പങ്കുവച്ചിരുന്നു.
ഇതിനായി മാസങ്ങളായി കഠിന പരിശ്രമത്തിലായിരുന്നു ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിങ്ങ്. കുടുംബത്തിൻ്റെ പൂർണ പിന്തുണയോടെയാണ് കളകടർ റിങ്ങിൽ ഇറങ്ങിയത്. കരുത്തനായ എതിരാളി ആയതിനാൽ കടുത്ത മത്സരമായിരുന്നു. 4 റൗണ്ടിലും നന്നായി പൊരുതി.
advertisement
ജീവിതത്തിൽ ഒരു തവണയെങ്കിലും ബോക്‌സിങ് റിങ്ങിൽ മത്സരിക്കണം എന്നത് ആഗ്രഹമായിരുന്നു. അതു സാധിച്ചു. ഇനി മത്സരിക്കില്ല. പരിശീലനം തുടരുമെന്നും മത്സരശേഷം കളക്‌ടർ പറഞ്ഞു.
കാസർകോട് കാഞ്ഞങ്ങാട് സ്വദേശിയും കോഴിക്കോട് സൈബർ പാർക്കിലെ ജീവനക്കാരനുമായ ശരത് രവിയെയാണ് കളക്ടർ റിങ്ങിൽ നേരിട്ടത്. 4 റൗണ്ടുകൾക്ക് ശേഷം മത്സരത്തിൻ്റെ റിങ് സൈഡ് വിധി കർത്താക്കൾ കലക്‌ടറെ വിജയിയായി പ്രഖ്യാപികുകയായിരുന്നു.