TRENDING:

കോഴിക്കോട് ക്യാമ്പസുകളിൽ 'എസ്.ഐ.ആർ. ഡേ' ആഘോഷിച്ചു: വോട്ടർ ബോധവൽക്കരണത്തിന് പുതിയ മുഖം

Last Updated:

ക്യാമ്പസുകളിൽ എസ്.ഐ.ആര്‍. ബെല്‍ എന്ന പേരില്‍ സ്പെഷ്യല്‍ ബെല്‍ അടിക്കുകയും തുടര്‍ന്ന് ക്ലാസ്സുകളിലും പൊതുവായ ഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡുകളിലും ബോധവത്കരണ വീഡിയോകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട് ജില്ലയിലെ കോളേജുകളില്‍ ഡെമോക്രസി വാൾ, എസ്.ഐ.ആര്‍. ബെല്‍ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളോടെ എസ്.ഐ.ആര്‍. ഡേ ആചരിച്ചു. പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിൻ്റെ ഭാഗമായി നടന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മലബാർ ക്രിസ്ത്യൻ കോളേജിൽ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ് നിർവഹിച്ചു. സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്, പ്രൊവിഡൻസ് വിമൻസ് കോളേജ് എന്നിവ അസി. കളക്ടർ ഡോ. എസ് മോഹനപ്രിയ സന്ദർശിച്ചു. എസ്.ഐ.ആര്‍. സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുക, സംശയങ്ങള്‍ ദൂരീകരിക്കുക, യുവജനങ്ങളുടെ സഹകരണവും നേതൃത്വവും ഉറപ്പാക്കുക, യുവജന പങ്കാളിത്തത്തോടെ എസ്.ഐ.ആര്‍. നടപടികള്‍ വേഗത്തിലാക്കുക, ജനാധിപത്യ ആശയങ്ങള്‍ ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളിലാണ് പരിപാടി ആസൂത്രണം ചെയ്തത്.
SIR Day
SIR Day
advertisement

പരസ്പരം ആശയങ്ങള്‍ പങ്കുവെക്കാനും സംവദിക്കുന്നതിനുമായി സംഘടിപ്പിച്ച ഡെമോക്രസി വാളുകള്‍ പരിപാടിയുടെ പ്രധാന ആകര്‍ഷണമായി. പോസ്റ്ററുകള്‍, പെയിൻ്റിങ്ങുകള്‍, ലേഖനങ്ങള്‍, പത്ര കട്ടിങ്ങുകൾ, വീഡിയോ ക്യൂ.ആര്‍. കോഡുകള്‍, എസ്.ഐ.ആര്‍. ഫോമുകളുടെ മാതൃകകള്‍, പ്രോഗ്രാം നോട്ടീസുകള്‍, വരകള്‍, കാര്‍ട്ടൂണുകള്‍ എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.

മുഴുവന്‍ ക്യാമ്പസുകളിലും എസ്.ഐ.ആര്‍. ബെല്‍ എന്ന പേരില്‍ സ്പെഷ്യല്‍ ബെല്‍ അടിക്കുകയും തുടര്‍ന്ന് ക്ലാസ്സുകളിലും പൊതുവായ ഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡുകളിലും ബോധവത്കരണ വീഡിയോകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ക്യാമ്പസിലെ വിദ്യാര്‍ത്ഥികളുടെ എസ്ഐആര്‍ എൻറോൾമെൻ്റ് 100 ശതമാനമാക്കുക എന്ന ലക്ഷ്യത്തോടെ ഹെല്‍പ് ഡെസ്‌കുകളും ക്ലാസുകള്‍ തോറുമുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളും ക്യാമ്പസ് പരിസരങ്ങള്‍ കേന്ദ്രീകരിച്ചുള്ള കലാ കായിക പ്രചാരണ പരിപാടികളും അരങ്ങേറി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജില്ലാ ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബ്, ജില്ലാ സ്വീപ് സെല്‍, ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്‍.എസ്.എസ്., കോളേജ് പ്രിന്‍സിപ്പൾമാര്‍, യൂണിറ്റ് പ്രോഗ്രാം ഓഫീസര്‍മാര്‍, സ്റ്റുഡൻ്റ് കോര്‍ഡിനേറ്റര്‍മാര്‍, വോളണ്ടിയര്‍മാര്‍, ജില്ലാ കളക്ടറുടെ ഇൻ്റേണ്‍സ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
കോഴിക്കോട് ക്യാമ്പസുകളിൽ 'എസ്.ഐ.ആർ. ഡേ' ആഘോഷിച്ചു: വോട്ടർ ബോധവൽക്കരണത്തിന് പുതിയ മുഖം
Open in App
Home
Video
Impact Shorts
Web Stories