TRENDING:

കോഴിക്കോട് കോർപ്പറേഷൻ വികസന സദസ്സ് സമാപിച്ചു; 'കനാൽ സിറ്റി' പോലുള്ള പദ്ധതികളിലൂടെ പുതിയ കോഴിക്കോടിനെ സൃഷ്ടിക്കും

Last Updated:

ഭക്ഷ്യമേള, മെഡിക്കൽ ക്യാമ്പ്, പുസ്തകമേള, കെ സ്മാർട്ട് ക്ലിനിക്കുകൾ, വിവിധ വകുപ്പുകളുടെ പ്രദർശനം എന്നിവ സദസ്സിൻ്റെ ഭാഗമായി നടന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കനാൽ സിറ്റി പോലുള്ള പദ്ധതികളിലൂടെ പുതിയ കോഴിക്കോടിനെ സൃഷ്ടിക്കാനുള്ള പരിശ്രമത്തിലാണ് സർക്കാരെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോർപ്പറേഷൻ വികസന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സംഘടിപ്പിച്ച വികസന സദസ്സ് പരിശോധിച്ചാൽ കേരളത്തിലെ വലിയ രീതിയിലുള്ള മാറ്റം കോഴിക്കോടിലും കാണാൻ കഴിയും. സാമൂഹികക്ഷേമ വികസന പ്രവർത്തനങ്ങൾക്ക് തുല്യ പ്രാധാന്യം നൽകി പ്രവർത്തനങ്ങൾ നടത്തുന്ന കോഴിക്കോട് കോർപ്പറേഷൻ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു.
കോഴിക്കോട് കോർപ്പറേഷൻ വികസന സദസ്സ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട് കോർപ്പറേഷൻ വികസന സദസ്സ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു
advertisement

കല്ലുത്താൻകടവ് പച്ചക്കറി മാർക്കറ്റിൽ സംസ്ഥാന സർക്കാരിൻ്റെയും കോർപ്പറേഷൻ്റെയും വികസന നേട്ടങ്ങളുടെ വീഡിയോ അവതരണം, റിപ്പോർട്ട് അവതരണം, കോർപ്പറേഷൻ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം, വികസന പ്രവർത്തനങ്ങൾക്കായി ഭൂമി വിട്ടുനൽകിയവരെ ആദരിക്കൽ, സെമിനാറുകൾ, ഭക്ഷ്യമേള, മെഡിക്കൽ ക്യാമ്പ്, കൃഷി വകുപ്പിൻ്റെ പ്രദർശനമേള, പുസ്തകമേള, കെ സ്മാർട്ട് ക്ലിനിക്കുകൾ, വിവിധ വകുപ്പുകളുടെ പ്രദർശനം എന്നിവ സദസ്സിൻ്റെ ഭാഗമായി നടന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോട്ടൂളിയിൽ കളിസ്ഥലം നിർമ്മിക്കുക, പ്രീ പ്രൈമറി തലം മുതൽ ശുചിത്വ നിയമങ്ങൾ പഠിപ്പിക്കുക, വയോജനങ്ങളെ താമസിപ്പിക്കാനും ശുശ്രൂഷിക്കാനും കോർപ്പറേഷൻ്റെ കീഴിൽ പ്രത്യേക കേന്ദ്രം ഒരുക്കുക, വ്യായാമത്തിനായി പദ്ധതികള്‍ ആവിഷ്‌കരിക്കുക, തെരുവ് നായ്ക്കളുടെ വ്യാപനം കുറക്കാന്‍ വന്ധ്യംകരണം നടത്തുക, മാലിന്യം വലിച്ചെറിയുന്ന പ്രവണത കുറക്കാന്‍ ബോധവത്കരണം നടത്തുക, കാര്‍ബണ്‍ ന്യൂട്രല്‍ സിറ്റിയായി നഗരത്തെ മാറ്റുക തുടങ്ങിയ നിർദേശങ്ങൾ ചർച്ചയിൽ ഉയർന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
കോഴിക്കോട് കോർപ്പറേഷൻ വികസന സദസ്സ് സമാപിച്ചു; 'കനാൽ സിറ്റി' പോലുള്ള പദ്ധതികളിലൂടെ പുതിയ കോഴിക്കോടിനെ സൃഷ്ടിക്കും
Open in App
Home
Video
Impact Shorts
Web Stories