2021-22ൽ ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സർവേ നടത്തിയപ്പോൾ 6,773 കുടുംബങ്ങളെ അതിദരിദ്രരായി കണ്ടെത്തി. ഇവർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും സഹായത്തോടെ ആവശ്യമായ ഭക്ഷണവും ആരോഗ്യ പരിരക്ഷയും വരുമാന സംരംഭങ്ങളും സുരക്ഷിതമായ പാർപ്പിടവും ഒരുക്കിയതാണ് ലക്ഷ്യത്തിലേക്ക് മുന്നേറിയത്. 1,816 കുടുംബങ്ങൾക്ക് ഭക്ഷണവും 4,775 പേർക്കുള്ള മരുന്നും 579 കുടുംബങ്ങൾക്ക് പാലിയേറ്റീവ് പരിചരണവും 73 പേർക്ക് ആരോഗ്യ സഹായ ഉപകരണങ്ങളും 513 കുടുംബങ്ങൾക്ക് വരുമാനവും 2,050 കുടുംബങ്ങൾക്ക് പാർപ്പിടവും ഒരുക്കിയിട്ടുണ്ട്.
advertisement
കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളെല്ലാം മുൻപേ തന്നെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. നവംബർ ഒന്നിന് വൈകിട്ട് നാലിനാണ് കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുക. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തും. സംസ്ഥാനത്ത് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത അതിദരിദ്രരായ 64,006 കുടുംബങ്ങളെയാണ് സർവേയിൽ കണ്ടെത്തിയത്.

