വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോം ഫോർ ഗേൾസ്, ചിൽഡ്രൻസ് ഹോം ഫോർ ബോയ്സ്, ആഫ്റ്റർ കെയർ ഹോം ഫോർ ഗേൾസ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനൊപ്പം പ്രായോഗിക അനുഭവ പഠന ശൈലിയിലുള്ള വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്ന പദ്ധതിയാണ് ഡ്രീംസ്.
ജില്ലാ ഭരണകൂടം, ജില്ലാ വനിത ശിശു വികസന വകുപ്പ്, എൻഐടി കാലിക്കറ്റ്, റീജിയണൽ സയൻസ് സെൻ്റർ ആൻഡ് പ്ലാനറ്റോറിയം, എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ആഴ്ചതോറും ശാസ്ത്രാഭിരുചി, ഉന്നത പഠനം, കരിയർ, സാങ്കേതിക വികാസം തുടങ്ങിയ മേഖലകൾ അടിസ്ഥാനപ്പെടുത്തിയുള്ള ശില്പശാലകളും സെഷനുകളും ഒരുക്കും.
advertisement
എന്‍ഐടി കാലിക്കറ്റ് സെൻ്റർ ഫോർ ഹോളിസ്റ്റിക്ക് ടീച്ചിംഗ് ആൻഡ് ലേണിങ് ചെയർപേഴ്സൺ ഡോ. എ സുജിത്ത്, പ്ലാനറ്റോറിയം പ്രോജക്ട് കോർഡിനേറ്റർ എം എം കെ ബാലാജി, ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ ടി അമ്മർ, ചിൽഡ്രൻസ് ഹോം ഫോർ ബോയ്സ് സൂപ്രണ്ട് ടി കെ ഉസ്മാൻ, ചിൽഡ്രൻസ് ഹോം ഫോർ ഗേൾസ് സൂപ്രണ്ട് റസിയ, ആഫ്റ്റർ കെയർ ഹോം ഫോർ ഗേൾസ് സൂപ്രണ്ട് സൽമ, ജില്ലാ കളക്ടർ ഇൻ്റേൺഷിപ്പ് പ്രോഗ്രാം കോർഡിനേറ്റർ ഡോ. നിജീഷ് ആനന്ദ് എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി കെ ബിനോജിൻ്റെ നേതൃത്വത്തിൽ ജാലവിദ്യയും വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികളും നടന്നു.
