ഒരു കുടുംബത്തിലെ മുഴുവന്‍ വോട്ടര്‍മാരും ഒരേ ബൂത്തില്‍ ഉള്‍പ്പെടും. വീടിനടുത്തായി പോളിങ് ബൂത്ത് ലഭിക്കാനുള്ള ക്രമീകരണങ്ങളും നടത്തും. വിതരണം ചെയ്ത എന്യൂമറേഷന്‍ ഫോമുകളില്‍ 75 ശതമാനം ഫോമുകള്‍ തിരികെ വാങ്ങി ബി.എല്‍.ഒമാര്‍ ഡിജിറ്റൈസ് ചെയ്തുകഴിഞ്ഞു. തിരികെ ലഭിച്ച ഫോമുകളുടെ ഡിജിറ്റൈസേഷന്‍ പൂര്‍ത്തിയായ ശേഷം മരണപ്പെട്ടതോ മറ്റു ബൂത്തു പരിധികളില്‍ സ്ഥിരതാമസമാക്കിയതോ ഡ്യൂപ്ലിക്കേറ്റ് വോട്ട് ഉള്ളതോ ആയി കണ്ടെത്തിയ വോട്ടര്‍മാരുടെ പട്ടിക ബി.എല്‍.ഒമാര്‍ ബൂത്ത് ലെവല്‍ ഏജൻ്റുമാരുടെ യോഗത്തില്‍ അവതരിപ്പിക്കും.
എന്യൂമറേഷന്‍ ഫോം തിരികെ നല്‍കിയ എല്ലാ വോട്ടര്‍മാരും ഡിസംബര്‍ ഒമ്പതിന് പ്രസിദ്ധീകരിക്കുന്ന വോട്ടര്‍ പട്ടികയിലുണ്ടാകും. കരട് വോട്ടര്‍ പട്ടികയിലുള്ള അവകാശ-ആക്ഷേപങ്ങള്‍ ഒരു മാസത്തിനകം സമര്‍പ്പിക്കാം. ഏതെങ്കിലും കാരണവശാൽ പട്ടികയില്‍ ഉള്‍പ്പെടാതെപോയ അര്‍ഹരായ വോട്ടര്‍മാരെ ഉള്‍പ്പെടുത്താന്‍ അവസരമൊരുക്കുമെന്നും ജനങ്ങളുടെ സമ്മതിദായകാവകാശം ഉറപ്പ് വരുത്തുമെന്നും കലക്ടര്‍ അറിയിച്ചു.
advertisement
