ജില്ലയിലെ മികച്ച ബി.എല്‍.ഒമാരായി തെരഞ്ഞെടുക്കപ്പെട്ട നഫീസ (കൊയിലാണ്ടി), താപ്പന്‍ സി തോമസ് (നാദാപുരം), അബ്ദുസലീം (കോഴിക്കോട് സൗത്ത്), പി ധനരാജ് (കോഴിക്കോട് നോര്‍ത്ത്), കെ എം രാജേഷ് (കുന്ദമംഗലം), എസ് വി ശുഹന (വടകര), എം കെ സുരേഷ് (കുറ്റ്യാടി), പി കെ ജിഷ്‌ന (എലത്തൂര്‍), ഷീന ബാബുരാജ് (ബേപ്പൂര്‍), അന്‍വര്‍ കേളോത്ത് (കൊടുവള്ളി), പി കെ ഭവീഷ് (ബാലുശ്ശേരി), അബ്ദുല്‍ സലാം (പേരാമ്പ്ര), ദിലീപ് കുമാര്‍ (തിരുവമ്പാടി), മികച്ച ഇ.എല്‍.സി. ക്ലബുകളായ എ വി അബ്ദുറഹ്‌മാന്‍ ഹാജി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, സാമൂരിയന്‍സ് ഗുരുവായൂരപ്പന്‍ കോളേജ്, സി കെ ജി മെമോറിയല്‍ ഗവ. കോളേജ്, ഗ്രാസ് റൂട്ട് എന്‍ഗേജ്‌മെൻ്റ് അവാര്‍ഡിന് അര്‍ഹരായ ലിറ്റില്‍ ഫ്‌ളവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് ആന്‍ഡ് ഹെല്‍ത്ത്, ആക്റ്റീവ് എന്‍ഗേജ്‌മെൻ്റ് അവാര്‍ഡിന് അര്‍ഹരായ പ്രൊവിഡന്‍സ് വുമണ്‍സ് കോളേജ്, സെൻ്റ് ജോസഫ് കോളേജ് ദേവഗിരി, ആര്‍ ശങ്കര്‍ മെമോറിയല്‍ എസ്.എന്‍.ഡി.പി. യോഗം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, മികച്ച ജില്ലാ എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ഫസീല്‍ അഹമ്മദ്, എപ്പിക്‌സ് ഓഫ് കോഴിക്കോട് ക്യാമ്പയിനില്‍ 100 ശതമാനം പൂര്‍ത്തീകരിച്ച ഫാറൂഖ് ട്രെയിനിങ് കോളജ്, പ്രൊവിഡന്‍സ് കോളേജ്, കടത്തനാട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, ബൈത്തുല്‍ ഇസ്സ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, എ വി അബ്ദുറഹ്‌മാന്‍ ഹാജി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്നിവക്കും എസ്.ഐ.ആര്‍. പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്ന മുഴുവന്‍ കലാലയങ്ങള്‍ക്കും പ്രോഗ്രാം ഓഫീസര്‍മാര്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു.
advertisement
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ സബ് കലക്ടര്‍ ഗൗതം രാജ് അധ്യക്ഷനായി. അസി. കലക്ടര്‍ ഡോ. എസ് മോഹനപ്രിയ, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഗോപികാ ഉദയന്‍, എല്‍.ആര്‍. ഡെപ്യൂട്ടി കലക്ടര്‍ പി എന്‍ പുരുഷോത്തമന്‍, വിജിലന്‍സ് ഡെപ്യൂട്ടി കലക്ടര്‍ പി ഷാലിനി, ഡി.എം. ഡെപ്യൂട്ടി കലക്ടര്‍ എം രേഖ, വടകര ആര്‍ഡിഒ അന്‍വര്‍ സാദത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുല്‍ കരീം, ജില്ലാ എന്‍.എസ്.എസ്. കോഓഡിനേറ്റര്‍ ഫസീല്‍ അഹമ്മദ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
