TRENDING:

ഭയമല്ല, ജാഗ്രതയാണ് വേണ്ടത്; ലോക കാൻസർ ദിനാചരണം ജില്ലാതല ഉദ്ഘാടനം കോഴിക്കോട് നടന്നു

Last Updated:

പരിപാടിയുടെ ഭാഗമായി കോളേജ് എൻ എസ് എസ് വോളണ്ടിയർമാർ തയ്യാറാക്കിയ കാൻസർ രോഗലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ, പരിശോധനയുടെ പ്രാധാന്യം, കാൻസർ പ്രതിരോധ സന്ദേശങ്ങൾ എന്നിവ ഉൾപ്പെടുത്തിയ വിവിധ ബോധവത്കരണ ചാർട്ടുകളുടെ പ്രദർശനവും നടന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോക കാൻസർ ദിനാചരണം ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ ക്ലാസും ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ് ഉദ്ഘാടനം ചെയ്തു. ജീവിതശൈലിയിൽ ആരോഗ്യകരമായ മാറ്റങ്ങൾ വരുത്തുകയും സമയബന്ധിത പരിശോധനകൾ നടത്തുകയും ചെയ്യുന്നത് കാൻസർ രോഗങ്ങളെ നിയന്ത്രിക്കാൻ സഹായകരമാണെന്നും ക്യാൻസർ രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും ഭയങ്ങളും മാറ്റി ശാസ്ത്രീയ ബോധവത്കരണം സമൂഹത്തിലേക്ക് എത്തിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ജില്ലാ കളക്ടർ പറഞ്ഞു. ജില്ലാ ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ ഹോളി ക്രോസ് കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റെ സഹകരണത്തോടെ നടക്കാവ് ഹോളി ക്രോസ് കോളേജിലാണ് പരിപാടി സംഘടിപ്പിച്ചത്.
ലോക കാൻസർ ദിനാചരണം ജില്ലാതല ഉദ്ഘാടനം
ലോക കാൻസർ ദിനാചരണം ജില്ലാതല ഉദ്ഘാടനം
advertisement

കോളേജ് പ്രിൻസിപ്പൾ ഡോ. സിസ്റ്റർ ഷൈനി ജോർജ് അധ്യക്ഷയായി. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ കെ രാജാറാം മുഖ്യപ്രഭാഷണം നടത്തി. അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി പി രാജേഷ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി കെ ഷാജി, നവകേരള കർമ്മപദ്ധതി നോഡൽ ഓഫീസർ ഡോ. അഖിലേഷ് കുമാർ, സുരേന്ദ്രൻ, മാർട്ടിൻ ബർനാഡ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലിജോ ജോസഫ്, ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഡോ. എൽ ഭവില എന്നിവർ സംസാരിച്ചു. കോഴിക്കോട് ഗവ. ജനറൽ ഹോസ്പിറ്റൽ ഓങ്കോളജി വിഭാഗം കൺസൽട്ടൻ്റ് ഡോ. കെ പി രശ്മി ബോധവൽക്കരണ ക്ലാസ് നയിച്ചു. പരിപാടിയുടെ ഭാഗമായി കോളേജ് എൻ എസ് എസ് വോളണ്ടിയർമാർ തയ്യാറാക്കിയ കാൻസർ രോഗലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ, പരിശോധനയുടെ പ്രാധാന്യം, കാൻസർ പ്രതിരോധ സന്ദേശങ്ങൾ എന്നിവ ഉൾപ്പെടുത്തിയ വിവിധ ബോധവത്കരണ ചാർട്ടുകളുടെ പ്രദർശനവും നടന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
ഭയമല്ല, ജാഗ്രതയാണ് വേണ്ടത്; ലോക കാൻസർ ദിനാചരണം ജില്ലാതല ഉദ്ഘാടനം കോഴിക്കോട് നടന്നു
Advertisement
Open in App
Home
Video
Impact Shorts
Web Stories