ജില്ലാ പഞ്ചായത്ത് മൈൻഡ് ലൈൻ മാനസികാരോഗ്യ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന 'അരികെ' പദ്ധതിയുടെ ഭാഗമായി നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബൽക്കിസ് ടീച്ചർ അധ്യക്ഷയായി. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബാലാമണി ടീച്ചർ, മെമ്പർമാരായ ലത കെ പൊറ്റയിൽ, സീന, സെക്രട്ടറി വിമൽ രാജ്, സജ്ജം വിദ്യഭ്യാസ പദ്ധതി കോഓഡിനേറ്റർ മുജീബ് റഹ്മാൻ, മൈൻഡ് ലൈൻ മാനസികാരോഗ്യ സൊസൈറ്റി ഡയറക്ടർ ഇൻ ചാർജ് ഡോ. ടി. അബ്ദുന്നാസർ എന്നിവർ സംസാരിച്ചു.
advertisement
ഇംഹാൻസ് കോഴിക്കോട് മന:ശാസ്ത്ര വിഭാഗം മേധാവി ഡോ. സുജ മാത്യു, സീനിയർ കൺസൽട്ടൻ്റ് ഡോ. ഷീബാ നൈനാൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. മൈൻഡ് ലൈൻ മാനസികാരോഗ്യ സൊസൈറ്റി ചീഫ് കോഡിനേറ്റർ പി എ അഞ്ജന പദ്ധതി അവതരിപ്പിച്ചു. ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിൽ പ്രവർത്തിച്ചുവരുന്ന കൗൺസിലർമാർ, കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.
