TRENDING:

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ഷൻ ഗൈഡ് പുറത്തിറക്കി കോഴിക്കോട് ജില്ല

Last Updated:

ഇലക്ഷന്‍ ഗൈഡിൻ്റെ പ്രകാശനം ജില്ല കളക്ടറും ജില്ല തിരഞ്ഞെടുപ്പ് ഓഫീസറുമായ സ്‌നേഹില്‍ കുമാര്‍ സിംഗ് നിര്‍വഹിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
2025ലെ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ല തിരഞ്ഞെടുപ്പ് വിഭാഗവും ചേര്‍ന്ന് ഇലക്ഷന്‍ ഗൈഡ് പുറത്തിറക്കി. ഇലക്ഷന്‍ ഗൈഡിൻ്റെ പ്രകാശനം ജില്ല കളക്ടറും ജില്ല തിരഞ്ഞെടുപ്പ് ഓഫീസറുമായ സ്‌നേഹില്‍ കുമാര്‍ സിംഗ് നിര്‍വഹിച്ചു.
News18
News18
advertisement

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിവരങ്ങള്‍, വിവിധ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, ജില്ലയിലെ വോട്ടര്‍മാര്‍, പോളിംഗ് സ്‌റ്റേഷനുകള്‍, സ്വീകരണ വിതരണ കേന്ദ്രങ്ങള്‍, ഡീലിമിറ്റേഷനു ശേഷമുള്ള വാര്‍ഡുകളുടെ എണ്ണം, വിവിധ സംവരണ വാര്‍ഡുകള്‍/സീറ്റുകള്‍, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രധാന ഫോണ്‍ നമ്പറുകള്‍, മാതൃകാപെരുമാറ്റച്ചട്ടം, 2020 തദ്ദേശ തിരഞ്ഞടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ത്ഥികള്‍ തുടങ്ങി വിവരങ്ങള്‍ ഇലക്ഷന്‍ ഗൈഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അസിസ്റ്റൻ്റ് കളക്ടര്‍ ഡോ. എസ് മോഹനപ്രിയ, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ഗോപിക ഉദയന്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുള്‍ കരീം, അസിസ്റ്റൻ്റ് എഡിറ്റര്‍ സൗമ്യ ചന്ദ്രന്‍ തുടങ്ങിയവര്‍ ഇലക്ഷന്‍ ഗൈഡിൻ്റെ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ഷൻ ഗൈഡ് പുറത്തിറക്കി കോഴിക്കോട് ജില്ല
Open in App
Home
Video
Impact Shorts
Web Stories