കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് അഡ്വ. പി ഗവാസ് അധ്യക്ഷനായി. ഉത്തരമേഖലാ കൃഷി എഞ്ചിനീയറിങ് ഓഫീസിലെ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എം. സെയ്തലവി പദ്ധതി വിശദീകരിച്ചു.
കാർഷിക, കർഷക ക്ഷേമ വകുപ്പിൻ്റെ (DA&FW) ഒരു പ്രധാന പദ്ധതിയായി 2007-2008 ൽ രാഷ്ട്രീയ കൃഷി വികാസ് യോജന (RKVY) ആരംഭിച്ചു. കൃഷിയുടെയും അനുബന്ധ മേഖലകളുടെയും കൂടുതൽ സമഗ്രവും സംയോജിതവുമായ വികസനം ഉറപ്പാക്കുന്നതിനായി, കാർഷിക കാലാവസ്ഥാ സാഹചര്യങ്ങൾ, പ്രകൃതിവിഭവങ്ങൾ, സാങ്കേതികവിദ്യ എന്നിവ കണക്കിലെടുത്ത് സമഗ്രമായ കാർഷിക വികസന പദ്ധതികൾ തയ്യാറാക്കാൻ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണിത്. 2013-14 സാമ്പത്തിക വർഷാവസാനം വരെ ഈ പദ്ധതി ഒരു സംസ്ഥാന പദ്ധതിയായി നടപ്പിലാക്കി, തുടർന്ന് ഒരു CSS (സംസ്ഥാന) പദ്ധതിയായി നടപ്പിലാക്കി വരുന്നുണ്ട്. ധനകാര്യ മന്ത്രാലയത്തിൻ്റെ നിർദ്ദേശങ്ങൾക്കനുസൃതമായി, 2015-16 മുതൽ പദ്ധതിയുടെ ഫണ്ടിംഗ് പാറ്റേണിൽ കേന്ദ്ര സർക്കാർ 100% ധനസഹായം നൽകുന്നതിനാൽ മാറ്റം വരുത്തി കഴിഞ്ഞു.
advertisement
പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ടി.പി. അബ്ദുല്‍ മജീദ്, കോഴിക്കോട് ആത്മ പ്രോജക്ട് ഡയറക്ടര്‍ രജനി മുരളീധരന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ബീന നായര്‍, ബി.ജെ. സീമ, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കൃഷി അസി. ഡയറക്ടര്‍ കെ.എസ്. അപര്‍ണ, ജിയോളജിസ്റ്റ് മഞ്ജു, കൃഷി അസി. എഞ്ചിനീയര്‍ ഡോ. ആയിഷ മങ്ങാട്ട്, കൃഷി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സുധീര്‍ നാരായണന്‍ എന്നിവര്‍ സംസാരിച്ചു. സൂക്ഷ്മജലസേചന രീതികളായ ഡ്രിപ്പ്, സ്പ്രിംഗ്ളര്‍ എന്നിവയെക്കുറിച്ച് പ്രൊഫ. ഡോ. വി.എം. അബ്ദുല്‍ ഹക്കീം ക്ലാസെടുത്തു.
