രാമനാട്ടുകര കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ രാമനാട്ടുകര മുനിസിപ്പാലിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ വി മിഥുഷ അധ്യക്ഷയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ രാജാറാം മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡിഎംഒ ഡോ. വി ആര്‍ ലതിക, വാര്‍ഡ് കൗണ്‍സിലര്‍മാരായ കെ പി നാസര്‍, സുധീഷ് കുമാര്‍, ഫൈസല്‍ പള്ളിയാലില്‍, നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ ഷജില്‍ കുമാര്‍, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഡോ. എല്‍ ഭവില, ടെക്‌നിക്കല്‍ അസിസ്റ്റൻ്റുമാരായ എന്‍ സുരേന്ദ്രന്‍, എം പ്രമോദ്, ഒളവണ്ണ സാമൂഹ്യാരോഗ്യ കേന്ദ്രം സൂപ്പര്‍വൈസര്‍ പത്മനാഭന്‍, രാമനാട്ടുകര കുടുംബാരോഗ്യ കേന്ദ്രം ഇന്‍സ്‌പെക്ടര്‍ സൂരജ് എന്നിവര്‍ സംസാരിച്ചു.
advertisement
ഫറോക്ക് റെഡ് നഴ്‌സിങ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ബോധവത്ക്കരണ സ്‌കിറ്റ്, ആരോഗ്യ പ്രവര്‍ത്തകര്‍ അവതരിപ്പിച്ച ബോധവത്ക്കരണ തെരുവ് നാടകം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. ക്യാമ്പയിൻ്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകരും പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകരും വീടുകള്‍ സന്ദര്‍ശിച്ച് കുഷ്ഠരോഗ ലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്തി പരിശോധനയ്ക്ക് വിധേയരാക്കും. ഒരു ആശാപ്രവര്‍ത്തകയും ഒരു പുരുഷവോളണ്ടിയറും ചേര്‍ന്നാവും വീടുകള്‍ സന്ദര്‍ശിക്കുക. പരിപാടിയുമായി ബന്ധപ്പെട്ട് 4,070 വോളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
