കപ്പലിൻ്റെ ഉൾവശത്തെ റഡാർ, സെൻസറുകൾ, സാറ്റലൈറ്റ് സംവിധാനങ്ങൾ, ആശയ വിനിമയ ഉപകരണങ്ങൾ എന്നിവയെ കുറിച്ച് ക്യാപ്റ്റൻ ജിത്തു ജോസഫ് മേയർ ഓ സദാശിവന് വിശദീകരിച്ചു നൽകി. കോർപറേഷൻ കൗൺസിലർമാരായ കെ രാജീവൻ, വി പി മനോജ് എന്നിവർക്കൊപ്പമാണ് മേയർ സന്ദർശനം നടത്തിയത്. മേയർക്ക് ഐ എൻ എസ് ക്യാപ്റ്റൻ ഇന്ത്യൻ നേവിയുടെ ഉപഹാരവും നൽകി.
2010-ന് ശേഷം കമ്മീഷൻ ചെയ്ത യുദ്ധ കപ്പലാണ് കൽപ്പേനി. ലക്ഷദ്വീപിലെ കൽപ്പേനി ദ്വീപിൻ്റെ പേരിലുള്ള ഐ എൻ എസ് കൽപ്പേനിയുടെ പ്രധാന ചുമതലകൾ തീരസംരക്ഷണം, കടൽ നിരീക്ഷണം, വേഗത്തിലുള്ള അക്രമണ ദൗത്യങ്ങൾ എന്നിവയാണ്. രാവിലെ പത്ത് മുതൽ അഞ്ച് വരെ പൊതു ജനങ്ങൾക്ക് കപ്പൽ സന്ദർശിക്കാം. ഐ എൻ എസ് കൽപ്പേനികൊപ്പം കോസ്റ്റ് ഗാർഡിൻ്റെ കപ്പലായ ഐ സി ജി എസ് അഭിനവ് കാണാനും ഫെസ്റ്റിൻ്റെ അവസാന ദിവസം അവസരമുണ്ടാകും.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
Dec 29, 2025 2:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
യുദ്ധക്കപ്പൽ സന്ദർശിച്ച് കോഴിക്കോട് മേയർ; ഐഎൻഎസ് കൽപ്പേനി ബേപ്പൂരിൽ
