TRENDING:

ക്ലാസിലൊരു ‘ഹെൽത്ത് അംബാസഡർ’; കുട്ടികളിലൂടെ ആരോഗ്യസന്ദേശമെത്തിക്കാൻ ‘അക്ഷരം ആരോഗ്യം’ പദ്ധതി

Last Updated:

സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ ഒന്ന് മുതൽ 12 വരെ ക്ലാസിൽ പഠിക്കുന്ന കുട്ടികളാണ് അക്ഷരം ആരോഗ്യം പദ്ധതിയുടെ ഗുണഭോക്താക്കൾ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സ്കൂൾ വിദ്യാർത്ഥികളുടെ ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി നടപ്പിലാക്കുന്ന അക്ഷരം ആരോഗ്യം സ്കൂൾ ആരോഗ്യ പരിപാടിക്ക് കോഴിക്കോട് ജില്ലയിൽ തുടക്കം. കോഴിക്കോട് വെസ്റ്റ്ഹിൽ സെൻ്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പരിപാടി സബ് കളക്ടർ എസ് ഗൗതം രാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഉപവിദ്യാഭ്യാസ ഓഫീസർ ടി അസീസ് അധ്യക്ഷനായി.
അക്ഷരം ആരോഗ്യം പദ്ധതി 
അക്ഷരം ആരോഗ്യം പദ്ധതി 
advertisement

ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ. നവ്യ ജെ തൈക്കാട്ടിൽ പദ്ധതി വിശദീകരിച്ചു. വാർഡ് കൗൺസിലർ എൻ ശിവപ്രസാദ്, സർവ്വ ശിക്ഷ അഭിയാൻ ജില്ലാ കോർഡിനേറ്റർ ഡോ. എ കെ അബ്‌ദുൾ ഹക്കീം, ജില്ലാ നഴ്സിങ് ഓഫീസർ പദ്മിനി, സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ സിനി എം കുര്യൻ, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോ. എൽ ഭവില, ആർ ബി എസ് കെ പ്രോഗ്രാം ജില്ലാ കോർഡിനേറ്റർ മഞ്ജു, ദേശീയ ആരോഗ്യ ദൗത്യം ജൂനിയർ കൺസൽട്ടൻ്റ് സി ദിവ്യ തുടങ്ങിയവർ പങ്കെടുത്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ ഒന്ന് മുതൽ 12 വരെ ക്ലാസിൽ പഠിക്കുന്ന കുട്ടികളാണ് അക്ഷരം ആരോഗ്യം പദ്ധതിയുടെ ഗുണഭോക്താക്കൾ. ആരോഗ്യ അവബോധവും മികച്ച ആരോഗ്യ ശീലങ്ങളും കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും അതുവഴി സമൂഹത്തിലേക്കും എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. അക്ഷരം ആരോഗ്യം പരിപാടിയിൽ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനായി ഹെൽത്ത് അംബാസഡർമാരായി എല്ലാ ക്ലാസിൽ നിന്നും ഒന്നോ രണ്ടോ കുട്ടികളെ തെരഞ്ഞെടുക്കും. ഇവരിലൂടെ അധ്യാപകർ നൽകുന്ന വിവരങ്ങൾ കൂടുതൽ സൗഹാർദ്ദപരമായി വിദ്യാർത്ഥികളുടെ ഇടയിൽ പ്രചരിപ്പിക്കും. അയൺ ഫോളിക് ആസിഡ് ഗുളിക, കൗമാരാരോഗ്യ പരിപാടി, പ്രതിരോധ കുത്തിവെയ്പ്പുകൾ, ആർത്തവ ശുചിത്വ പരിപാടി തുടങ്ങി സ്‌കൂളുകളിൽ നടക്കുന്ന ആരോഗ്യ പരിപാടികളേയും പദ്ധതികളേയും അക്ഷരം ആരോഗ്യം കൂടുതൽ ശാക്തീകരിക്കും. അടിയന്തിര ഘട്ടങ്ങളിൽ ഒട്ടും താമസം വരാതെ ശാസ്ത്രീയമായ രീതിയിൽ പ്രഥമ ശുശ്രൂഷ നൽകുന്നതിന് വിദ്യാർത്ഥികളേയും അധ്യാപകരേയും അക്ഷരം ആരോഗ്യം പദ്ധതി ഘട്ടംഘട്ടമായി പരിശീലിപ്പിക്കുകയും ചെയ്യും.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
ക്ലാസിലൊരു ‘ഹെൽത്ത് അംബാസഡർ’; കുട്ടികളിലൂടെ ആരോഗ്യസന്ദേശമെത്തിക്കാൻ ‘അക്ഷരം ആരോഗ്യം’ പദ്ധതി
Advertisement
Open in App
Home
Video
Impact Shorts
Web Stories