TRENDING:

സംസ്‌ഥാന കലാ ഉത്സവ് 2025: 310 പോയിൻ്റുമായി കോഴിക്കോട് ജില്ല ഓവറോൾ ചാമ്പ്യന്മാർ!

Last Updated:

പൊതുവിദ്യാലയങ്ങളിലെ 9 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളിൽ ജില്ലാ തലത്തിൽ തിരഞ്ഞെടുത്ത 300 പ്രതിഭകളാണു 12 ഇനങ്ങളിലായി നടന്ന മത്സരത്തിൽ പങ്കെടുത്തത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട് സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ ജൂബിലി ഹാളിൽ നടന്ന സംസ്‌ഥാനകലാ ഉത്സവിൽ 310 പോയിൻ്റുമായി കോഴിക്കോട് ജില്ല ഓവറോൾ ചാംപ്യന്മാർ. കണ്ണൂർ ജില്ല (285) രണ്ടാം സ്ഥാനത്തെത്തി. തൃശൂരാണ് (275) മുന്നാമത്. ഓരോ ഇനങ്ങളിലും ഒന്നാം സ്ഥാനം ലഭിച്ചവർ ഡിസംബർ മൂന്നാം വാരം പൂനയിൽ നടക്കുന്ന ദേശീയ കലാ ഉത്സവിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും. വിജയികൾക്ക് സമഗ്രശിക്ഷാ കേരളം ‌സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. എ. ആർ. സുപ്രിയ സമ്മാനം നൽകി.
കോഴിക്കോട് ജൂബിലി ഹാളിൽ നടന്ന സംസ്ഥാന കലാ ഉത്സവ് 
കോഴിക്കോട് ജൂബിലി ഹാളിൽ നടന്ന സംസ്ഥാന കലാ ഉത്സവ് 
advertisement

സമഗ്ര ശിക്ഷാ കേരളം അഡീഷനൽ സ്‌റ്റേറ്റ് പ്രോജക്ട് ഡയറകർമാരായ എം.കെ. ഷൈൻ മോൻ അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ഡോ. യു.കെ. അബ്‌ദുൽ നാസർ, പ്രോഗ്രാം ഓഫിസർമാരായ വി.ടി. ഷീബ, പി. എൻ. അജയൻ, വി. പ്രവീൺ കുമാർ, കെ.എസ്. ശ്രീകല, കെ. എൻ. സജീഷ് നാരായണൻ എന്നിവർ പ്രസംഗിച്ചു. പൊതുവിദ്യാലയങ്ങളിലെ 9 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളിൽ ജില്ലാ തലത്തിൽ തിരഞ്ഞെടുത്ത 300 പ്രതിഭകളാണു 12 ഇനങ്ങളിലായി നടന്ന മത്സരത്തിൽ പങ്കെടുത്തത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഡോ.എ.ആർ. സുപ്രിയ അധ്യക്ഷത വഹിച്ചു. എം. കെ. ഷൈൻ മോൻ, കെ.എസ്. ശ്രീകല, വിദ്യാഭ്യാസ ഉപഡയറക്‌ടർ ടി. അസീസ്, ഹയർ സെക്കൻഡറി ജില്ലാ കോഓർഡിനേറ്റർ മനോജ് കുമാർ, കൺസൾറ്റൻ്റ് എ.കെ. സുരേഷ് കുമാർ, ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ ഡോ. എ.കെ. അബ്ദുൽ ഹക്കീം, ‌സ്റ്റേറ്റ് പ്രോഗ്രാം ഓഫിസർ ടി.എൽ. രശ്മി എന്നിവർ സംസാരിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
സംസ്‌ഥാന കലാ ഉത്സവ് 2025: 310 പോയിൻ്റുമായി കോഴിക്കോട് ജില്ല ഓവറോൾ ചാമ്പ്യന്മാർ!
Open in App
Home
Video
Impact Shorts
Web Stories