കോഴിക്കോട് കോർപ്പറേഷൻ്റെ എൽഇഡി തെരുവ് വിളക്ക് പദ്ധതിയുടെ ഭാഗമായാണ് 5000 തെരുവ് വിളക്കുകൾ നഗരത്തിൻ്റെ വിവിധ ഇടങ്ങളിൽ സ്ഥാപിക്കുന്നത്. കോർപ്പറേഷനിലെ ജനങ്ങളുടെ ആവശ്യകതയും സുരക്ഷയും മുൻനിർത്തി നഗരത്തിലെ പ്രധാന റോഡുകളിൽ 2000 എണ്ണവും കോർപ്പറേഷനിലെ എല്ലാ വാർഡുകളിലുമായി 3000 എണ്ണവുമാണ് സ്ഥാപിക്കുന്നത്. തെരുവുവിളക്കുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനുള്ള സംവിധാനമാണ് സെൻട്രൽ കൺട്രോൾ ആൻഡ് മോണിറ്ററിങ് സിസ്റ്റം.
കർണ്ണാടക സ്‌റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് കിയോണിക്‌സുമായി ചേർന്നാണ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക് എത്തിക്കുക. പദ്ധതിയിലൂടെ പരമ്പരാഗത തെരുവുവിളക്കുകൾ ഊർജ്ജക്ഷമത കൂടിയ എൽഇഡി തെരുവ് വിളക്കുകളാക്കി മാറ്റുകയും പുതിയവ സ്ഥാപിക്കുകയുമാണ് ചെയ്യുന്നത്. തെരുവുവിളക്കുകളുടെ ഊർജ്ജ ഉപഭോഗം ഗണ്യമായി കുറക്കാൻ ഇതുവഴി സാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
advertisement