സർക്കാർ വകുപ്പുകളിലെ ആർ.ഡി.ഡി. ശ്രീ രാജേഷ് കുമാർ, പോലീസ് ഡിപ്പാർട്ട്മെൻ്റിൽ നിന്ന് എ.സി.ബി. ശ്രീ ദിനേശ് കോറത്ത്, ഡോ. പ്രിയ (പ്രിൻസിപ്പാൾ, ആർട്ട്സ് & സയൻസ് കോളേജ്), ആർ.ടി.ഒ. ശ്രീ ഫൈസൽ (മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടർ), സാമൂഹ്യനീതി വകുപ്പിൽ നിന്ന് ശ്രീ വിനീഷ് എസ് (ജൂനിയർ സൂപ്രണ്ട്), തദ്ദേശസ്വയംഭരണ വകുപ്പിൽ നിന്ന് ശ്രീമതി രജിത (ജില്ലാ എംപവർമെൻ്റ് ഓഫീസർ), ശ്രീമതി ജ്യോതി (ഹെഡ്മിസ്ട്രസ്സ് ഗവൺമെൻ്റ് എച്ച്.എസ്.എസ്. മീഞ്ചന്ത), ശ്രീ പ്രസാദ് (കെ.എസ്.ഇ.ബി. എക്സിക്യൂട്ടീവ് എഞ്ചിനിയർ) എന്നിവരും വിവിധ സാംസ്കാരിക സേവനസംഘടനകളേയും പ്രതിനിധീകരിച്ച് അഡ്വ എം മുഹമ്മദ്, ശ്രീ സുബൈർ കുളക്കാട്, ശ്രീ സിജു പാലയ്ക്കൽ, ശ്രീ നൗഷാദ്, ശ്രീമതി ആശ, ശ്രീ ആരിഫ്, ശ്രീ റഷീദ് തുടങ്ങിയവരും കെ.എഫ്.ബി. സംസ്ഥാന വൈസ്പ്രസിഡൻ്റുമാരായ ശ്രീ ഇ രാജൻ, ഡോ. എം കൃഷ്ണൻ, സംസ്ഥാന സെക്രട്ടറി ശ്രീ പി ജയരാജ്, സംസ്ഥാന നിർവ്വാഹകസമിതിയംഗം ശ്രീ ഇ.വി. ഈസക്കോയ, കെ.എഫ്.ബി. ടീച്ചേഴ്സ്ഫോറം സെക്രട്ടറി ശ്രീ മമ്മൂട്ടി, കെ.എഫ്.ബി. കോഴിക്കോട് ജില്ലാപ്രസിഡൻ്റ് ശ്രീ നൗഷാദ്, വൈസ് പ്രസിഡൻ്റ് ശ്രീ മധു, സെക്രട്ടറി ശ്രീ നിഷാദ് തുടങ്ങിയ സംഘടനാഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.
advertisement
2026 ജനുവരി 10, 11 തീയതികളിൽ കോഴിക്കോട് ഗവൺമെൻ്റ് ആർട്ട്സ് കോളേജ് കാമ്പസിലായിരിക്കും സമ്മേളനം നടക്കുക. താമസസൗകര്യം ഉൾപ്പെടെയുള്ള സംവിധാനങ്ങൾക്ക് പരിസരത്തുള്ള സ്ഥാപനങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്. കെ.എഫ്.ബി. സംസ്ഥാന സമ്മേളനത്തിന് കാഴ്ചയില്ലാത്തവരും അവരുടെ സഹായികളുമായി 1700 ഓളം പേർ പങ്കെടുക്കും. ഇവർക്കാവശ്യമായ താമസ സൗകര്യം, ഭക്ഷണം, സമ്മേളനത്തിൻ്റെ വിജയകരമായ നടത്തിപ്പിനാവശ്യമായ സൗകര്യങ്ങൾ എന്നിവ സജ്ജമാക്കേണ്ടതുണ്ട്.
സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി പതാക ഉയർത്തൽ, ഉദ്ഘാടന സമ്മേളനം, സെമിനാർ, സാംസ്കാരിക സമ്മേളനം, ജനറൽബോഡിയോഗം, അടുത്ത മൂന്നു വർഷത്തെ കെ.എഫ്.ബി. സംസ്ഥാന ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് എന്നിവ നടത്തുന്നതാണ്. സമ്മേളനത്തിൻ്റെ വിജയകരമായ നടത്തിപ്പിന് ബഹു. ജില്ലാ കളക്ടർ ചെയർമാനായി വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥപ്രമുഖരും സാമൂഹ്യസാംസ്കാരിക വ്യവസായിക മേഖലകളിലെ പ്രമുഖരും ഉൾക്കൊള്ളുന്ന സംഘാടകസമിതി രൂപികരിച്ചു. യോഗത്തിന് കെ.എഫ്.ബി. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ അബ്ദുൾ ഹക്കീം കെ.എം. സ്വാഗതവും സംസ്ഥാന സെക്രട്ടറി ശ്രീ പി ജയരാജ് നന്ദിയും പറഞ്ഞു.
