കോഴിക്കോട് ബീച്ചിലെ ലയൺസ് പാർക്കിന് സമീപമാണ് കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ മേളയൊരുക്കിയത്. മത്തൻ, ഇളവൻ, ചുരങ്ങ, കാരറ്റ്, പടവലം തുടങ്ങിയ അഞ്ച് പച്ചക്കറികൾ ഉപയോഗിച്ചുള്ള പഞ്ചരത്‌ന പായസം, പപ്പായ-കാരറ്റ് പായസം, ചിക്കൻ ഫ്രൈഡ് മോമോസ്, കൊട്ട ഷവർമ, കോഴിക്കോടൻ പലഹാരങ്ങൾ, രുചിയൂറും കപ്പ വിഭവങ്ങൾ, വിവിധയിനം ജ്യൂസുകൾ തുടങ്ങി വൈവിധ്യമാർന്ന വിഭവങ്ങളാണ് ഭക്ഷ്യമേളയിൽ ഒരുക്കിയിട്ടുള്ള കൗതുകങ്ങൾ.
കുടുംബശ്രീ യൂണിറ്റുകളുടെ വിവിധ ഉൽപ്പന്നങ്ങളുടെയും വസ്ത്രങ്ങളുടെയും കേക്കുകളും വിപണന സ്റ്റാളുകളും മേളയുടെ ഭാഗമാണ് എന്നതും പ്രത്യേകതയാണ്. രാവിലെ 11 മുതൽ രാത്രി 10 വരെയാണ് പ്രവേശനം. കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിലുള്ള ഭക്ഷ്യമേള ഡിസംബർ 22ന് സമാപിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Dec 23, 2025 1:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
കോഴിക്കോട്ടെ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് രുചിക്കൂട്ടൊരുക്കി കുടുംബശ്രീ ഭക്ഷ്യമേള
