TRENDING:

ദീർഘകാല രോഗികൾക്ക് ആശ്വാസമായി 'അരികെ'; വീട്ടുപരിചരണത്തിന് വാഹനം വാങ്ങിനൽകി വടകരയിലെ കുടുംബശ്രീ

Last Updated:

ദീർഘകാല രോഗികൾക്കും, പ്രായമായവർക്കും, കിടപ്പിലായ രോഗികൾക്കും വീട്ടിൽ തന്നെ പരിചരണം നൽകുക എന്നതാണ് 'അരികെ' യുടെ ലക്ഷ്യം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വടകര നഗരസഭ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് 'അരികെ' പദ്ധതിക്കായി കുടുംബശ്രീ പ്രവര്‍ത്തകര്‍ അയല്‍ക്കൂട്ടങ്ങളില്‍ നിന്ന് ഫണ്ട് ശേഖരിച്ച് വാങ്ങിനല്‍കിയ ഹോം കെയര്‍ വാഹനത്തിൻ്റെ ഫ്‌ളാഗ് ഓഫ് ചടങ്ങ് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു.
വടകര നഗരസഭ പാലിയേറ്റീവ് വാഹനം
വടകര നഗരസഭ പാലിയേറ്റീവ് വാഹനം
advertisement

കോഴിക്കോട്ടെ 'അരികെ' പദ്ധതി, കേരള സംസ്ഥാനതല പാലിയേറ്റീവ് കെയർ പദ്ധതിയുടെ ഭാഗമാണ്. ദീർഘകാല രോഗികൾക്കും, പ്രായമായവർക്കും, കിടപ്പിലായ രോഗികൾക്കും വീട്ടിൽ തന്നെ പരിചരണം നൽകുക എന്നതാണ് 'അരികെ' യുടെ ലക്ഷ്യം. സംസ്ഥാന വ്യാപകമായി ഈ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെങ്കിലും, കോഴിക്കോട്ടെ പ്രത്യേക പ്രവർത്തനങ്ങളിൽ മാതൃകാപരമായ ഇടപെടലുകൾ കൊണ്ട് മെഡിക്കൽ ഓഫീസർമാർക്കായി ഐ എം ജി കോഴിക്കോട്ട് പാലിയേറ്റീവ് കെയറിൽ നടത്തുന്ന അടിസ്ഥാന കോഴ്‌സുകളും, വിട്ടുമാറാത്ത അവസ്ഥയുള്ള രോഗികൾക്ക് വീട്ടിൽ തന്നെ പരിചരണ സേവനങ്ങളും നടത്തുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വടകര നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ പി ബിന്ദു അധ്യക്ഷയായി. വൈസ് ചെയര്‍പേഴ്‌സണ്‍ പി കെ സതീശന്‍ മാസ്റ്റര്‍, സ്ഥിരം സമിതി അധ്യക്ഷരായ എ പി പ്രജിത, രാജിത പതേരി, പി സജീവ് കുമാര്‍, എം ബിജു, സിന്ധു പ്രേമന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി പി ഗോപാലന്‍ മാസ്റ്റര്‍, സി കുമാരന്‍, ബാബു പറമ്പത്ത്, ചൊക്രൻ്റവിട ചന്ദ്രന്‍, നിസാം പുത്തൂര്‍, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍മാരായ വി മീര, വി കെ റീന എന്നിവര്‍ സംസാരിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
ദീർഘകാല രോഗികൾക്ക് ആശ്വാസമായി 'അരികെ'; വീട്ടുപരിചരണത്തിന് വാഹനം വാങ്ങിനൽകി വടകരയിലെ കുടുംബശ്രീ
Open in App
Home
Video
Impact Shorts
Web Stories