TRENDING:

മാവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ സ്വിമ്മിങ് പൂളിന് 50 ലക്ഷം കൂടി; രണ്ടാം ഘട്ടത്തിന് ഭരണാനുമതി

Last Updated:

ഒളവണ്ണ, കുന്ദമംഗലം, ചാത്തമംഗലം പഞ്ചായത്തുകളിലെ ഗ്രൗണ്ട് വികസനത്തിനൊപ്പം പെരുവയൽ, പെരുമണ്ണ പഞ്ചായത്തുകളിലും കളിസ്ഥലം വരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മാവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്വിമ്മിങ് പൂള്‍ നിര്‍മാണത്തിൻ്റെ രണ്ടാം ഘട്ടത്തിന് 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായതായി പി ടി എ റഹീം എം എല്‍ എ അറിയിച്ചു. കായിക വകുപ്പിൻ്റെ 'പഞ്ചായത്തില്‍ ഒരു കളിസ്ഥലം' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. സ്വിമ്മിങ് പൂളിന് എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒന്നാം ഘട്ടമായി അനുവദിച്ച 60 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അനുവദിച്ച 50 ലക്ഷം രൂപക്ക് പുറമെ പ്രവൃത്തി പൂത്തീകരിക്കാന്‍ ആവശ്യമായ 50 ലക്ഷം രൂപ കൂടി എം.എല്‍.എയുടെ ഫണ്ടില്‍ നിന്ന് ലഭ്യമാക്കും.
Mavoor GHSS
Mavoor GHSS
advertisement

കുന്ദമംഗലം മണ്ഡലത്തില്‍ പഞ്ചായത്തില്‍ ഒരു കളിസ്ഥലം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നേരത്തെ മൂന്ന് പ്രവൃത്തികള്‍ക്ക് ഒരു കോടി രൂപ വീതം അനുവദിച്ചിരുന്നു. ഇതില്‍ ഒളവണ്ണ മാവത്തുംപടി ഗ്രൗണ്ടിൻ്റെ പ്രവൃത്തി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്തിട്ടുണ്ട്. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പടനിലം ഗ്രൗണ്ട്, ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വെള്ളന്നൂര്‍ ഗ്രൗണ്ട് എന്നിവയുടെ പ്രവൃത്തികള്‍ ആരംഭിക്കുകയും ചെയ്തു. കുന്ദമംഗലം മണ്ഡലത്തിലെ ശേഷിക്കുന്ന പെരുവയല്‍, പെരുമണ്ണ ഗ്രാമപഞ്ചായത്തുകളിലും പദ്ധതിയില്‍ കളിസ്ഥലത്തിന് നടപടി സ്വീകരിക്കുമെന്ന് എംഎല്‍എ പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
മാവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ സ്വിമ്മിങ് പൂളിന് 50 ലക്ഷം കൂടി; രണ്ടാം ഘട്ടത്തിന് ഭരണാനുമതി
Open in App
Home
Video
Impact Shorts
Web Stories