അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിൻ്റെ ഭാഗമായി ഒരുക്കിയ ഫുഡ് ഫെസ്റ്റിൽ മലബാറിലെ എല്ലാ തരം ഭക്ഷണ വിഭവങ്ങളും ലഭ്യമാണ്. ഇത്തവണയും താരം 'ആത്മാവേ പോ' തന്നെ... പുക ഉയരുന്ന പാത്രത്തിൽ വിളമ്പുന്ന പ്രത്യേക കൂട്ടുള്ള മധുര പാനീയമായ സ്മോക്കി കോക്ക്ടൈൽ ആസ്വദിക്കാൻ നിരവധി സന്ദർശകരാണ് ഭക്ഷ്യ മേളയിൽ എത്തിയത്. ഫുഡ് ഫെസ്റ്റ് മികച്ച അനുഭവമായി മാറി എന്നാണ് തദ്ദേശീയർ പറയുന്നത്. കപ്പ ബിരിയാണി, പാൽ വാഴക്ക, ചിക്കൻ വിഭവങ്ങളും, കിഴി ബിരിയാണിയും ഒപ്പം ബീഫ്, മട്ടൻ ബിരിയാണി എന്നിവ ഭക്ഷ്യ മേളയിൽ വേറിട്ടതായി. കോഴിക്കോട് തനത് പലഹാരങ്ങളായ ഉന്നക്കായ നിറച്ചതും, കടുക്ക നിറച്ചതും, ഇലയടയും, ചെമ്മീൻ ബോളും ഉൾപ്പെടെയുള്ള വിഭവങ്ങൾ ഭക്ഷ്യ മേളയിൽ ഉണ്ടായിരുന്നു. അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിൻ്റെ മനം നിറഞ്ഞ കാഴ്ചകൾ കണ്ട് മടങ്ങുന്നവർക്ക് നാവിന് കൊതിയൂറുന്ന രുചി വൈവിധ്യമാണ് ബേപ്പൂർ ഫെസ്റ്റിൽ നിറഞ്ഞത്.
advertisement