പഞ്ചായത്തിലെ 44 അതിദരിദ്ര കുടുംബങ്ങളെ അതി ദാരിദ്ര്യമുക്തമാക്കി. ലൈഫ് ഭവന പദ്ധതി വഴി 150 വീടുകളാണ് നിർമ്മിക്കുന്നത്. ഇതിൽ 82 വീടുകൾ പൂർത്തിയാക്കുകയും 68 വീടുകൾ നിർമ്മാണത്തിലുമാണ്. സമഗ്ര പാലിയേറ്റീവ് കെയറിൻ്റെ ഭാഗമായി മൂന്ന് പാലിയേറ്റീവ് കെയറുകളാണ് മണിയൂർ ഗ്രാമ പഞ്ചായത്തിലുള്ളത്. പകൽ വീട്, ക്രാഡിൽ അങ്കണവാടികൾ, മൾട്ടിപർപ്പസ് ഹാളും ശൗചാലയ സൗകര്യവും വാനനിരീക്ഷണ കേന്ദ്രവുമുള്ള മനോഹരമായ ടേബ് എ ബ്രേക്ക് വിശ്രമ കേന്ദ്രം, ഓപ്പൺ ജിം എന്നിവയും പഞ്ചായത്തിലുണ്ട്.
advertisement
ജെൻഡർ പാർക്ക്, ബഡ്‌സ് റീഹാബിലിറ്റേഷൻ സെൻ്റർ, ഐ ടി ഐ കെട്ടിട സൗകര്യം, വിനോദസഞ്ചാര കേന്ദ്രം എന്നിവയുടെ നിർമ്മാണവും പഞ്ചായത്തിൽ പുരോഗമിക്കുകയാണ്. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ മാലിന്യ സംസ്കരണ കേന്ദ്രങ്ങളിൽ ഒന്നാണ് മണിയൂരിലെ എം.സി.എഫ്. കൂടാതെ, 22 മിനി എംസി എഫും 63 ബോട്ടിൽ ബൂത്തും പഞ്ചായത്ത് സ്ഥാപിച്ചിട്ടുണ്ട്. 5585 വീടുകളിൽ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഒരുക്കി നൽകി. ഹരിത കർമ്മസേനയുടെ ആഭിമുഖ്യത്തിൽ ചവിട്ടി നിർമ്മാണം, കാർപ്പറ്റ് നിർമ്മാണം, കാറ്ററിംഗ് യൂണിറ്റ്, ഇനോക്കുലം നിർമ്മാണം, റിംഗ് നിർമ്മാണം എന്നിവയും മണിയൂർ ഗ്രാമ പഞ്ചായത്തിൽ നടക്കുന്നുണ്ട്.