ടേക്ക് എ ബ്രേക്കിൻ്റെ താഴത്തെ നിലയില്‍ ശൗചാലയം, ഹോട്ടൽ തുടങ്ങിയവയും ഒന്നാം നിലയില്‍ ഗസ്റ്റ് റൂം, മള്‍ട്ടി പര്‍പ്പസ് ഹാള്‍, രണ്ടാം നിലയില്‍ സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പിൻ്റെ ധനസഹായത്തോടെ വാന നിരീക്ഷണ കേന്ദ്രം എന്നിവയാണ് സജ്ജമാക്കിയത്. വാനനിരീക്ഷണ കേന്ദ്രത്തില്‍ കേരള സ്റ്റേറ്റ് സയന്‍സ് ടെക്‌നോളജി മ്യൂസിയം, കമ്പ്യൂട്ടറൈസ്ഡ് ടെലിസ്‌കോപ്പ്, സോളാര്‍ ടെലിസ്‌കോപ്പ്, ആസ്‌ട്രോ ഫോട്ടോഗ്രഫി ഉപകരണങ്ങള്‍, സ്മാര്‍ട്ട് റൂം, സണ്‍ഡയല്‍ എക്‌സിബിഷന്‍, രാത്രിയിലെ ആകാശ നിരീക്ഷണ സൗകര്യം എന്നിവയാണ് ഒരുക്കിയത്. വഴിയിടം; Take a Break മണിയൂർ ഗ്രാമ പഞ്ചായത്തിന് മറ്റൊരു നാഴികക്കലാകുമെന്ന പ്രതീക്ഷയിലാണ് നിവാസികൾ.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
November 22, 2025 3:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
മണിയൂർ ഗ്രാമപഞ്ചായത്തിൽ 'ടേക്ക് എ ബ്രേക്ക്' വിശ്രമകേന്ദ്രവും വാന നിരീക്ഷണ കേന്ദ്രവും തുറന്നു
