കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന നാഷണൽ മാസ്റ്റേഴ്സ് പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ എക്യുപ്‌ഡ് വനിതകളുടെ 84 കിലോഗ്രാം 60 പ്ലസ് വിഭാഗത്തിൽ ഡെഡ് ലിഫ്റ്റിൽ 147.5 കിലോ ഗ്രാം ഉയർത്തി ദേശീയ റെക്കോഡോടെ സ്വർണം നേടിയ കേരളത്തിൻ്റെ മേരി ബീന അഭിമാനമായി. ബെഞ്ച് പ്രസിൽ 72.5 കിലോഗ്രാമും സ്ക്വാട്ടിൽ 130 കിലോഗ്രാമും മേരി ബീന ഉയർത്തിയത് ദേശീയ റെക്കോഡോടെയാണ്. മൊത്തം എട്ടു സ്വർണമാണ് ഈ ചാമ്പ്യൻഷിപ്പിൽ മേരി നേടിയത്.
കോഴിക്കോട് ദേശീയ മാസ്റ്റേഴ്സ് പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് വ്യാഴാഴ്ച സമാപിച്ചു. മാസ്റ്റേഴ്‌സ് എക്യുപ്‌ഡ് പവർ ലിഫ്റ്റിങ്ങിൽ പുരുഷ വിഭാഗത്തിൽ 109 പോയിൻ്റോടെ കേരളം മുന്നിൽ എത്തുകയും, 94-ും 93-ും പോയിൻ്റ് വീതം നേടി മഹാരാഷ്ട്രയും തമിഴ്‌നാടും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. വനിതാ വിഭാഗത്തിൽ 99 പോയിൻ്റോടെ കേരളം തന്നെയാണ് മുന്നിൽ. 90 പോയിൻ്റ് നേടി മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തും 62 പോയിൻ്റ് നേടി മധ്യപ്രദേശ് മൂന്നാം സ്ഥാനത്തുമാണ്. ഉച്ചയ്ക്ക് 12 മണിക്ക് നടന്ന സമാപന ചടങ്ങിൽ കേരളാ സ്പോർട്‌സ് കൗൺസിൽ മുൻ പ്രസിഡൻ്റ് ടി.പി. ദാസൻ സമ്മാനദാനം നിർവഹിച്ചു.
advertisement