TRENDING:

മൈലാഞ്ചിമൊഞ്ചിൻ്റെ ചുവപ്പിൽ ഒപ്പന: കോഴിക്കോട് കലോത്സവത്തിൽ മേമുണ്ട എച്ച്.എസ്.എസ്. സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി

Last Updated:

23 ഒപ്പന ടീമുകൾ മത്സരിച്ചപ്പോൾ കടുത്ത മത്സരത്തിലൂടെയുള്ള പ്രകടനം കലാസ്വാദകരെ ആനന്ദത്താൽ കുളിരണിയിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊയിലാണ്ടി സ്‌റ്റേഡിയം മൈതാനിയിലെ ഒന്നാം വേദിയായ മഹാത്മയിൽ ഹയർ സെക്കൻഡറി വിഭാഗം ഒപ്പന അരങ്ങേറിയപ്പോൾ തോടന്നൂർ സബ് ജില്ലയിലെ മേമുണ്ട ഹയർ സെക്കൻഡറി സ്കൂ‌ളിലെ സാൽവിയയും സംഘവും അവതരിപ്പിച്ച ഒപ്പനയാണ് എ ഗ്രേഡോടെ ഒന്നാമതെത്തിയത്. പൂരത്തിൻ്റെ സ്വന്തം നാടായ തൃഷിവപേരൂർ അരങ്ങേറുന്ന സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ മത്സരിക്കാൻ മേൻമുണ്ട ഹയർ സെക്കൻഡറി സ്കൂ‌ളിലെ ഒപ്പന സംഘം അർഹത നേടി.
News18
News18
advertisement

23 ഒപ്പന ടീമുകൾ മത്സരിച്ചപ്പോൾ കടുത്ത മത്സരത്തിലൂടെയുള്ള പ്രകടനം കലാസ്വാദകരെ ആനന്ദത്താൽ കുളിരണിയിച്ചു. വൃശ്ചികമാസത്തിൻ്റെ പകൽ ചൂടിൽ മൈലാഞ്ചിമൊഞ്ചിൻ്റെ ചുവപ്പണിഞ്ഞ മണവാട്ടികളെയും തോഴിമാരെയും കാണാൻ സ്റ്റേഡിയം മൈതാനത്ത് ജനം ഒഴുകിയെത്തി.

കാൽ കുത്താൻ പോലും സാധ്യമല്ലാത്ത ജനകൂട്ടമാണ് ഒപ്പന കാണാൻ ഒന്നാം വേദിയിൽ എത്തിയത്. സീറ്റുകൾ നിറഞ്ഞതോടെ വേദിയുടെ ഇരുവശങ്ങളിൽ പോലും ഒപ്പന കാണാനുള്ള തിരക്ക് അനുഭവപ്പെട്ടു. ഹയർ സെക്കറി വിഭാഗങ്ങളുടെ ഒപ്പന മത്സരത്തിൽ17 ടീമുകളടക്കം അപ്പീലിലൂടെ ആറ് ടീമുകളുമാണ് മത്സരത്തിൽ മാറ്റുരച്ചത്. ഹയർ സെക്കണ്ടറി ഒപ്പന ആറ് മണിക്കൂർ നീണ്ട മത്സരമാണ് അരങ്ങേറിയത്. എല്ലാ ഒപ്പനകളും ഉന്നത നിലവാരം പുലർത്തിയതിനാൽ എല്ലാവർക്കും എ ഗ്രേഡ് ലഭിച്ചു.

advertisement

ഇമ്പമാർന്ന ഇശലുകളുടെ താള ചുവടിൽ മണവാട്ടികളും തോഴിമാരും ഇശലുകളുടെ മനോഹാരിതയിൽ ചായലും മുറുക്കലും തെറ്റാതെ അവതരിപ്പിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ കാണികൾ ഒപ്പനകളെ നെഞ്ചിലേറ്റി. അവർ മതിവോളം ആസ്വദിചാണ് മുഖ്യ വേദിയായ മഹാത്മ വേദി വിട്ടത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സാൽവിയയോടപ്പം ശിവന്യ, ഗായത്രി, സീത, മിൻഹ, സന, റയ, അൽഫിയ ഹിമ എന്നിവരാണ് ഒപ്പനയിൽ പങ്കെടുത്തത്. കടുത്ത സുരക്ഷ വലയത്തിലാണ് ഫലപ്രഖ്യാപനം നടത്തിയത്. എല്ലാ ഒപ്പനകളും മനോഹരമായ ഇശലുകളിൽ മികവുറ്റതാക്കിയതായി വിധികർത്താക്കൾ അഭിപ്രായപ്പെട്ടു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
മൈലാഞ്ചിമൊഞ്ചിൻ്റെ ചുവപ്പിൽ ഒപ്പന: കോഴിക്കോട് കലോത്സവത്തിൽ മേമുണ്ട എച്ച്.എസ്.എസ്. സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി
Open in App
Home
Video
Impact Shorts
Web Stories