TRENDING:

മേപ്പയൂർ സ്കൂളിൽ ജലപരിശോധന ലാബ് വിപുലീകരിച്ചു; കോഴിക്കോട് ജലഗുണനിലവാരം ഉറപ്പാക്കും

Last Updated:

ടി പി രാമകൃഷ്ണൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഹരിത കേരളം മിഷൻ്റെ നേതൃത്വത്തിലാണ് മേപ്പയ്യൂർ ജി.വി.എച്ച്.എസ്. സ്കൂളിൽ ലാബ് ഒരുക്കിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മേപ്പയ്യൂർ ജി.വി.എച്ച്.എസ്. സ്കൂളിലെ ജലഗുണനിലവാര പരിശോധന ലാബിലേക്ക് കെമിക്കലുകൾ വിതരണം ചെയ്തു. കോഴിക്കോട് ജില്ലയിൽ അമീബിക് മസ്തിഷ് ജ്വരം (Amoebic Meningitis) പടരുന്ന സാഹചര്യത്തിൽ ജലഗുണനിലവാരം ഉറപ്പാക്കൽ ലക്ഷ്യമിട്ടാണ് പ്രതിരോധ പ്രവർത്തനങ്ങൾ. ടി പി രാമകൃഷ്ണൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഹരിത കേരളം മിഷൻ്റെ നേതൃത്വത്തിലാണ് മേപ്പയ്യൂർ ജി.വി.എച്ച്.എസ്. സ്കൂളിൽ ലാബ് ഒരുക്കിയത്.
ജലഗുണനിലവാര പരിശോധന ലാബിൽ പ്രതിരോധ കെമിക്കലുകൾ കൈമാറുന്നു
ജലഗുണനിലവാര പരിശോധന ലാബിൽ പ്രതിരോധ കെമിക്കലുകൾ കൈമാറുന്നു
advertisement

മേപ്പയ്യൂർ സ്‌കൂളിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ പി ശോഭ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പറും പിടിഎ പ്രസിഡൻ്റുമായ വി പി ബിജു അധ്യക്ഷനായി. ഹരിത കേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺ എം പി നിരഞ്ജന ലാബ് പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പൽ എം സക്കീർ, ഹെഡ് മാസ്റ്റർ കെ എം മുഹമ്മദ്, പിഐസി കൺവീനർ എം എ ജെയിൻ റോസ്, അധ്യാപകരായ കെ കെ ദിവ്യ, പി പി മനീഷ, സ്റ്റാഫ് സെക്രട്ടറി സുഭാഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
മേപ്പയൂർ സ്കൂളിൽ ജലപരിശോധന ലാബ് വിപുലീകരിച്ചു; കോഴിക്കോട് ജലഗുണനിലവാരം ഉറപ്പാക്കും
Open in App
Home
Video
Impact Shorts
Web Stories