എന്നിവയുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് ഓൺലൈനായി നിർവഹിച്ചു. കെ.കെ. രമ എംഎൽഎ അധ്യക്ഷയായി. വടകര നഗരസഭ ചെയര്പേഴ്‌സണ് കെ പി ബിന്ദു, വൈസ് ചെയര്പേഴ്‌സണ് സതീശൻ മാസ്റ്റർ, സ്ഥിരം സമിതി അധ്യക്ഷരായ എ പി പ്രജിത, പി സജീവ് കുമാർ, എം ബിജു, സിന്ധു, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. എസ് കവിത, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ആരോഗ്യ വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
advertisement
സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ ബജറ്റ് വിഹിതം 50 ലക്ഷം രൂപയും ഭാരതീയ ചികിത്സാ വകുപ്പ് പ്ലാൻ ഫണ്ട് 25 ലക്ഷവും, നഗരസഭ വിഹിതം 14 ലക്ഷം രൂപയും ചെലവിട്ടാണ് പ്രവൃത്തികൾ പൂർണമാക്കിയത്. വടകരയിലെ ആയുർവേദ ചികിത്സാ മേഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാനപടിയായി വടകര നഗരസഭ ആയുർവേദ ആശുപത്രിയിൽ നിർമ്മിച്ച പേ-വാർഡ് ബ്ലോക്ക് പദ്ധതിയുടെ ഉദ്‌ഘാടനം കണക്കാക്കപ്പെടുന്നു. കേരള സർക്കാർ ആയുഷ് വകുപ്പ്, ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ വടകര ഗവ. ആയുർവേദ ആശുപത്രിയിൽ ആരംഭിച്ച ഫിസിയോ തെറാപ്പി യൂണിറ്റിൻ്റെ ഉദ്ഘാടനവ്വും ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് ഓൺലൈനായി മുൻപ് നിർവഹിചിരുന്നു.

