TRENDING:

മാലിന്യ നിയന്ത്രണത്തിൽ പുതിയ ചുവടുവെപ്പ് — മുക്കം നഗരസഭയില്‍ എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റ്

Last Updated:

എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റിൻ്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ടി ജെ ജെയ്‌സണ്‍, ടി എസ് പറശ്ശിന്‍രാജ് എന്നിവര്‍ ക്ലാസെടുത്തു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി ജൈവ മാലിന്യ പരിപാലനത്തിനായി മുക്കം നഗരസഭയില്‍ നിര്‍മിച്ച രണ്ട് എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റുകളുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ പി ടി ബാബു നിര്‍വഹിച്ചു. മുക്കം മുസ്‌ലിം ഓര്‍ഫനേജ് സ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പ്രജിത പ്രദീപ് അധ്യക്ഷയായി. കെ.എസ്.ഡബ്ല്യു.എം.പി. ജില്ലാ ഡെപ്യൂട്ടി കോഓഡിനേറ്റര്‍ കെ ആര്‍ വിഘ്‌നേഷ് പദ്ധതി വിശദീകരിച്ചു.
എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റ് നഗരസഭ ചെയര്‍പേഴ്‌സണ്‍ പി ടി ബാബു ഉദ്ഘാടനം ചെയുനു
എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റ് നഗരസഭ ചെയര്‍പേഴ്‌സണ്‍ പി ടി ബാബു ഉദ്ഘാടനം ചെയുനു
advertisement

മണ്ണിൻ്റെ ഭൗതിക, രാസ, ജൈവ ഗുണങ്ങൾ മെച്ചപ്പെടുത്തുന്നതിന് സസ്യ വളമായി ഉപയോഗിക്കുന്ന ചേരുവകളുടെ മിശ്രിതമാണ് കമ്പോസ്റ്റ്. സസ്യങ്ങളുടെയും ഭക്ഷണ മാലിന്യങ്ങളുടെയും പുനരുപയോഗം, ജൈവ വസ്തുക്കൾ, വളം എന്നിവ ഉപയോഗിച്ചാണ് ഇത് സാധാരണയായി തയ്യാറാക്കുന്നത്. തത്ഫലമായുണ്ടാകുന്ന മിശ്രിതം സസ്യ പോഷകങ്ങളാലും ബാക്ടീരിയ, പ്രോട്ടോസോവ, നിമാവിരകൾ, ഫംഗസ് തുടങ്ങിയ ഗുണകരമായ ജീവികളാലും സമ്പുഷ്ടമാണ്. കമ്പോസ്റ്റ് പൂന്തോട്ടങ്ങൾ, ലാൻഡ്സ്കേപ്പിംഗ്, ഹോർട്ടികൾച്ചർ, നഗര കൃഷി, ജൈവകൃഷി എന്നിവയിൽ മണ്ണിൻ്റെ സത്ത് മെച്ചപ്പെടുത്തുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റിൻ്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ടി ജെ ജെയ്‌സണ്‍, ടി എസ് പറശ്ശിന്‍രാജ് എന്നിവര്‍ ക്ലാസെടുത്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സത്യനാരായണന്‍ മാസ്റ്റര്‍, കൗണ്‍സിലര്‍മാരായ ഗഫൂര്‍ കല്ലുരുട്ടി, വേണു മാസ്റ്റര്‍, അശ്വതി സനോജ്, എം വി രജനി, കെ ബിന്ദു, ക്ലീന്‍ സിറ്റി മാനേജര്‍ ഇന്‍-ചാര്‍ജ് ഇ കെ രാജേഷ്, എസ്.ഡബ്ല്യു.എം. എന്‍ജിനീയര്‍ ആര്‍ സാരംഗി കൃഷ്ണ, മുക്കം മുസ്‌ലിം ഓര്‍ഫനേജ് ട്രസ്റ്റ് പ്രസിഡൻ്റ് മരക്കാര്‍ ഹാജി, ട്രഷറര്‍ വി മോഴി ഹാജി, പ്രിന്‍സിപ്പല്‍ പി പി മൊയിനുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
മാലിന്യ നിയന്ത്രണത്തിൽ പുതിയ ചുവടുവെപ്പ് — മുക്കം നഗരസഭയില്‍ എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റ്
Open in App
Home
Video
Impact Shorts
Web Stories