TRENDING:

മാനവമൈത്രി സംഗമം; 'നമ്മളൊന്ന്' മൾട്ടിമീഡിയ ഷോ കോഴിക്കോട് വൻ ശ്രദ്ധേയമായി

Last Updated:

കേരളം കടന്നുവന്ന ചരിത്ര മുഹൂര്‍ത്തങ്ങളും വിശ്വാസ മൈത്രിയും മാനവികതയും അടയാളപ്പെടുത്തുന്നതായിരുന്നു ദൃശ്യാവതരണം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിശ്വാസം, മൈത്രി, മാനവികത എന്നീ മൂല്യങ്ങള്‍ സംരക്ഷിക്കാനും ഉയര്‍ത്തിപ്പിടിക്കാനും ആഹ്വാനം ചെയ്ത് സാംസ്‌കാരിക വകുപ്പ് കോഴിക്കോട്ട് സംഘടിപ്പിച്ച മാനവമൈത്രി സംഗമത്തില്‍ അവതരിപ്പിച്ച നമ്മളൊന്ന് മള്‍ട്ടിമീഡിയ ഇൻ്ററാക്ടീവ് മെഗാഷോ ശ്രദ്ധേയമായി. കേരളം കടന്നുവന്ന ചരിത്ര മുഹൂര്‍ത്തങ്ങളും വിശ്വാസ മൈത്രിയും മാനവികതയും അടയാളപ്പെടുത്തുന്നതായിരുന്നു ദൃശ്യാവതരണം.
നമ്മളൊന്ന് ഇവൻ്റ് 
നമ്മളൊന്ന് ഇവൻ്റ് 
advertisement

സ്വാമി വിവേകാനന്ദന്‍, ഭാരതിയാര്‍, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികള്‍, മഹാത്മാ അയ്യങ്കാളി, കുമാരനാശാന്‍ എന്നിവരുടെ സാമ്യരൂപങ്ങളും കേരളീയ രംഗകലകളും ജനകീയ കലകളും സംഗീതം, നൃത്തം, നാടകം, കഥാപ്രസംഗം, സാഹിത്യ കൃതികള്‍, മൈം, റാപ്പ് മ്യൂസിക്, ഗ്രാഫിറ്റി ആര്‍ട്ട്, കണ്ടമ്പററി ഡാന്‍സ് തുടങ്ങിയവയും സമന്വയിപ്പിച്ചായിരുന്നു അവതരണം. നാടക ചലച്ചിത്ര സംവിധായകനും മാനവ മൈത്രീ ജനറല്‍ കണ്‍വീനറുമായ ഡോ. പ്രമോദ് പയ്യന്നൂര്‍ സംവിധാനം നിര്‍വഹിച്ച മാനവമൈത്രി സംഗമത്തില്‍ അവതരിപ്പിച്ച നമ്മളൊന്ന് ദൃശ്യവിരുന്നില്‍ പ്രൊഫ. അലിയാരാണ് ശബ്ദം നല്‍കിയത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
മാനവമൈത്രി സംഗമം; 'നമ്മളൊന്ന്' മൾട്ടിമീഡിയ ഷോ കോഴിക്കോട് വൻ ശ്രദ്ധേയമായി
Open in App
Home
Video
Impact Shorts
Web Stories