TRENDING:

ചാലിയം ജിഎല്‍പി സ്കൂളിന് പുതിയ കെട്ടിടം യാഥാർത്ഥ്യമായി; ഉദ്ഘാടനം നിർവഹിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

Last Updated:

"സര്‍ക്കാര്‍ സ്‌കൂളുകള്‍ മികച്ച നിലവാരം പുലര്‍ത്തുന്നതോടെ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ സാധിക്കും."

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സംസ്ഥാനത്തെ സ്‌കൂളുകളെല്ലാം ഹൈടെക് മാതൃകയില്‍ മികച്ചതാക്കുക എന്ന ലക്ഷ്യത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ചാലിയം ജിഎല്‍പി സ്‌കൂളില്‍ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ ലോകത്തിനുതന്നെ മാതൃകയാക്കുക, ക്ലാസ് മുറികളെല്ലാം സ്മാര്‍ട്ടാക്കുക എന്നീ ലക്ഷ്യത്തില്‍ വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തില്‍ നിരവധി സ്‌കൂളുകളും ക്ലാസ് മുറികളും മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. ബേപ്പൂര്‍ മണ്ഡലത്തില്‍ ആരംഭിച്ച ഫ്യൂച്ചര്‍ വിദ്യാഭ്യാസ പദ്ധതി ഉദാഹരണമാണ്. സര്‍ക്കാര്‍ സ്‌കൂളുകള്‍ മികച്ച നിലവാരം പുലര്‍ത്തുന്നതോടെ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ചാലിയം ജി.എല്‍.പി സ്‌കൂള്‍ കെട്ടിടം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു 
ചാലിയം ജി.എല്‍.പി സ്‌കൂള്‍ കെട്ടിടം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു 
advertisement

ഒരു കോടി രൂപ ചെലവിട്ട് രണ്ടു നിലകളിലായാണ് സ്‌കൂളിൻ്റെ പുതിയ കെട്ടിടം പണിതത്. നാല് ക്ലാസ് മുറികള്‍, ആറ് ശുചിമുറികള്‍, മറ്റ് അത്യാധുനിക സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് കെട്ടിടം നിര്‍മിച്ചത്. ചടങ്ങില്‍ കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അനുഷ അധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് സി കെ ശിവദാസന്‍, സ്ഥിരം സമിതി അധ്യക്ഷരായ മുരളി മുണ്ടേങ്ങാട്ട്, ബിന്ദു പച്ചാട്ട്, ടി സുഷമ, ബ്ലോക്ക് മെമ്പര്‍ ലുബൈന ബഷീര്‍, പ്രധാനാധ്യാപിക കെ എന്‍ ആശാ രേഖ, പി.ടി.എ. പ്രസിഡൻ്റ് കെ എസ് എസ് സര്‍ഫുദ്ദീന്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ശ്രീജയന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
ചാലിയം ജിഎല്‍പി സ്കൂളിന് പുതിയ കെട്ടിടം യാഥാർത്ഥ്യമായി; ഉദ്ഘാടനം നിർവഹിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്
Open in App
Home
Video
Impact Shorts
Web Stories