തുടർന്ന് പ്രാദേശിക കലാകാരൻമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ കലാപ്രകടനങ്ങൾ അരങ്ങേറി. അന്താരാഷ്ട്ര മിക്‌സ്‌ഡ് മാർഷൽ ആർട്‌സ് (എം എം എ) ചാമ്പ്യനും ഇന്ത്യൻ നാഷനൽ ടീം കോച്ചും അന്താരാഷ്ട്ര റഫറിയുമായ ബേപ്പൂർ സ്വദേശി അബ്‌ദുൽ മുനീർ പുനത്തിൽ, മകനും എം എം എ ജൂനിയർ മത്സരങ്ങളിൽ ചാമ്പ്യനുമായ ബേസിൽ പുനത്തിൽ എന്നിവരെ വേദിയിൽ മന്ത്രി ആദരിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി വർണശബളമായ ഘോഷയാത്ര ഫെസ്റ്റിൻ്റെ ഭാഗമായി നടന്നു. കയർ ഫാക്‌ടറി പരിസരത്തു നിന്ന് ആരംഭിച്ച ഘോഷയാത്ര ബേപ്പൂർ മറീനയിലാണ് അവസാനിച്ചത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
Dec 29, 2025 5:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
അടുത്ത വാട്ടർ ഫെസ്റ്റിന് വരാൻ പുതിയ മേൽപ്പാലം; ബേപ്പൂരിൻ്റെ വികസനക്കുതിപ്പ് പ്രഖ്യാപിച്ച് മന്ത്രി
