പുറമേരി ജനറലിന് സമീപം പഞ്ചായത്ത് വാങ്ങിയ സ്ഥലത്ത് ആസ്തി വികസനഫണ്ട്, പഞ്ചായത്ത് ഫണ്ട് എന്നിവയിൽ നിന്ന് 2.6 കോടി രൂപ അത്യാധുനിക സൗകര്യങ്ങളോടെയാണ് പുതിയ കാര്യാലയം പണിതത്. വിവിധ മുറികൾ, ഫീഡിംഗ് റൂമുകൾ, ശുചിമുറികൾ, മീറ്റിംഗ് ഹാളുകൾ എന്നിവ ഉൾപ്പെടുത്തിയാണ് പുറമേരി ഗ്രാമപഞ്ചായത്തിൻ്റെ പുതിയ ഓഫീസ്കെട്ടിടം നിർമ്മിച്ചത്. പുറമേരിയിൽ നടന്ന ചടങ്ങിൽ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എ അധ്യക്ഷനായി. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വനജ, പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. വി കെ ജ്യോതി ലക്ഷ്മി, ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് കൂടത്താംകണ്ടി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി പി സിനി, സെക്രട്ടറി കെ കെ വിനോദൻ, സ്ഥിരം സമിതി അധ്യക്ഷരായ ബിന്ദു പുതിയോട്ടിൽ, കെ എം വിജിഷ, ബീന കല്ലിൽ, എൻ എം ഗീത, വാർഡ് മെമ്പർ ഒ ടി ജിഷ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
advertisement
