TRENDING:

വയോജനങ്ങൾക്ക് ആശ്വാസമായി 'സ്‌നേഹതീരം': കോഴിക്കോട് പുറക്കാട്ടിരിയിൽ ഒരു കോടി രൂപ ചെലവിൽ പുതിയ വയോജന പാര്‍ക്ക്

Last Updated:

ഓപണ്‍ ജിം, വാക്ക് വേ, വീല്‍ ചെയര്‍, ഔഷധ സസ്യങ്ങള്‍, അലങ്കാര സസ്യങ്ങള്‍, ആംഫി തിയേറ്റര്‍ തുടങ്ങിയവ പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പുറക്കാട്ടിരി എ സി ഷണ്‍മുഖദാസ് ആയുര്‍വേദിക് ചൈല്‍ഡ് ആന്‍ഡ് അഡോളസൻ്റ് കെയര്‍ സെൻ്ററില്‍ ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിര്‍മിച്ച സ്‌നേഹതീരം വയോജന പാര്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പി സുരേന്ദ്രന്‍ അധ്യക്ഷനായി.
Snehatheeram Senior Citizen Park
Snehatheeram Senior Citizen Park
advertisement

60 വയസ്സിന് മുകളിലുള്ളവരുടെ മാനസിക-ശാരീരികോല്ലാസം ലക്ഷ്യമിട്ടാണ് ഒരു കോടി രൂപ ചെലവിട്ട് സ്‌നേഹതീരം പാര്‍ക്ക് നിര്‍മിച്ചത്. ഒഴിവു സമയങ്ങളും സായാഹ്നങ്ങളും ചെലവഴിക്കുന്നതിനായി ഊഞ്ഞാലുകള്‍, ഇരിപ്പിടങ്ങള്‍, ഉദ്യാനം, ആരോഗ്യ സംരക്ഷണത്തിന് വ്യായാമ ഉപകരണങ്ങള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ഓപണ്‍ ജിം, വാക്ക് വേ, വീല്‍ ചെയര്‍, ഔഷധ സസ്യങ്ങള്‍, അലങ്കാര സസ്യങ്ങള്‍, ആംഫി തിയേറ്റര്‍ തുടങ്ങിയവയും പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. പി ഗവാസ്, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി സുനില്‍ കുമാര്‍, തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ ടി പ്രമീള, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി പി നിഷ, വി പി ജമീല, കെ വി റീന, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം പി ശിവാനന്ദന്‍, റസിയ തോട്ടായി, സുരേഷ് കൂടത്താംകണ്ടി, ഐ പി രാജേഷ്, നാസര്‍ എസ്റ്റേറ്റ്മുക്ക്, സി എം ബാബു, സുധാ കമ്പളത്ത്,

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അംബിക മംഗലത്ത്, ധനീഷ് ലാല്‍, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ഐ പി ഗീത, തലക്കുളത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ ശിവദാസന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ ജി പ്രജിത, ഗ്രാമപഞ്ചയത്ത് അംഗം ബിന്ദു, ഭാരതീയ ചികിത്സാ വകുപ്പ് മെഡിക്കല്‍ ഓഫീസര്‍ ഡോ. പി എം സിനി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അജേഷ്, സാമൂഹിക സുരക്ഷാ മിഷന്‍ റീജണല്‍ ഡയറക്ടര്‍ ഡോ. പി സി സൗമ്യ, എച്ച് എം സി അംഗം പി കെ സത്യന്‍, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ അഞ്ജു മോഹന്‍, ജില്ലാ ആയുര്‍വേദ ആശുപത്രി സൂപ്രണ്ട് ഡോ. ഒ കെ ശ്രീജ, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ പി യദുനന്ദനന്‍ എന്നിവര്‍ സംസാരിച്ചു. കെ.ഇ.എല്‍. പ്രോജക്ട് മാനേജര്‍ അബ്ദുറഹ്‌മാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
വയോജനങ്ങൾക്ക് ആശ്വാസമായി 'സ്‌നേഹതീരം': കോഴിക്കോട് പുറക്കാട്ടിരിയിൽ ഒരു കോടി രൂപ ചെലവിൽ പുതിയ വയോജന പാര്‍ക്ക്
Open in App
Home
Video
Impact Shorts
Web Stories