ചടങ്ങിൽ കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി സി രാജൻ, അധ്യക്ഷയായി. ഫറോക്ക് മുനിസിപ്പൽ ചെയർപേഴ്സൺ എൻ സി റസാക്ക്, കോർപ്പറേഷൻ കൗൺസിലർമാരായ കെ രാജീവ്, കെ സുരേഷ്, വി നവാസ്, ടി രജനി, ഗിരിജ, പി കെ ഷമീന, സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് പി നിഖിൽ, സബ് കളക്ടർ ഗൗതം രാജ്, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അരുൺ കെ പവിത്രൻ, എഡിഎം എസ് മുഹമ്മദ് റഫീഖ്, ടൂറിസം വകുപ്പ് ജോയിൻ്റ് ഡയറക്ടർ ഡി ഗിരീഷ് കുമാർ, ഡി.ടി.പി.സി. സെക്രട്ടറി ഡോ. ടി നിഖിൽദാസ്, നമ്മൾ ബേപ്പൂർ അധ്യക്ഷൻ ടി രാധാഗോപി, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
advertisement
മന്ത്രി പി എ മുഹമ്മദ് റിയാസ് മുഖ്യ രക്ഷാധികാരിയും മന്ത്രി എ കെ ശശീന്ദ്രൻ, മേയർ ഡോ. ബീന ഫിലിപ്പ്, എം കെ രാഘവൻ എം പി, എം എൽ എ മാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, പി ടി എ റഹീം, വി കെ സി മമ്മദ് കോയ എന്നിവർ രക്ഷാധികാരികളായ 1001 അംഗ സംഘാടകസമിതിയാണ് രൂപീകരിച്ചത്. ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ചെയർമാൻ ആകും. 20 സബ് കമ്മിറ്റികൾക്കും രൂപം നൽകിയിട്ടുണ്ട്. കഴിഞ്ഞ ബേപ്പൂർ വാട്ടർ ഫെസ്റ്റിൻ്റെ ഭാഗമായ ബീച്ച് ശുചീകരണ തൊഴിലാളികളെ വേദിയിൽ ആദരിച്ചു.

