TRENDING:

അതിദരിദ്ര നിർമ്മാർജ്ജനത്തിന് മാതൃകയായി കോഴിക്കോട് പെരുമണ്ണ ഗ്രാമപഞ്ചായത്ത്

Last Updated:

16 കുടുംബങ്ങൾക്ക് വിവിധ ഫണ്ടുകളായി 64 ലക്ഷം രൂപ വകയിരുത്തി ലൈഫ് ഭവന പദ്ധതിയിലൂടെ വീട് നിർമ്മിച്ചു നൽകുകയും, വാസയോഗ്യമല്ലാതിരുന്ന ഒൻപത് വീടുകൾ പദ്ധതിയിൽ ഉൾപ്പെടുത്തി വാസയോഗ്യമാക്കി കൊടുകുകയും ചെയ്തു...

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വികസനത്തിൽ പെരുമ ഉയർത്തി കാണിക്കുകയാണ് പെരുമണ്ണ ഗ്രാമപഞ്ചായത്ത്. അതിദരിദ്ര നിർമ്മാർജ്ജനത്തിൻ്റെ ഭാഗമായി ജനകീയ പങ്കാളിത്തത്തോടെ 92 കുടുംബങ്ങളെ കണ്ടെത്തി വീട് ഇല്ലാതിരുന്ന 16 കുടുംബങ്ങൾക്ക് വിവിധ ഫണ്ടുകളായി 64 ലക്ഷം രൂപ വകയിരുത്തി ലൈഫ് ഭവന പദ്ധതിയിലൂടെ വീട് നിർമ്മിച്ചു നൽകുകയും, ഭൂമി ഇല്ലാത്തിരുന്ന മൂന്ന് കുടുംബങ്ങൾക്ക് ഭൂമി ലഭ്യമാക്കി കൊടുകുകയും, വാസയോഗ്യമല്ലാതിരുന്ന ഒൻപത് വീടുകൾ പദ്ധതിയിൽ ഉൾപ്പെടുത്തി വാസയോഗ്യമാക്കി കൊടുകുകയും ചെയ്തു എന്നീ പ്രവർത്തനങ്ങൾ വികസനത്തിൽ പെരുമണ്ണ പെരുമ ഉയർത്തി കാണിക്കുകയാണ്. എല്ലാ സാമ്പത്തിക വർഷവും ഒരു ലക്ഷം രൂപ വകയിരുത്തി മരുന്നുകൾ  പെരുമണ്ണ ഗ്രാമപഞ്ചായത്ത് വിതരണം ചെയ്യുന്നുണ്ട്. അതിദരിദ്ര ഗുണഭോക്താക്കളുടെ വീടുകളിലേക്കുള്ള വഴി കോൺക്രീറ്റ് ചെയ്‌തു സഞ്ചാരയോഗ്യമാക്കുകയും കിണർ നിർമിച്ചു നൽകുകയും ചെയ്തു.
പെരുമണ്ണ ഗ്രാമപഞ്ചായത്ത് ഓഫീസ് 
പെരുമണ്ണ ഗ്രാമപഞ്ചായത്ത് ഓഫീസ് 
advertisement

എല്ലാ അധ്യയനവർഷത്തിലും സ്പോൺസർഷിപ്പിലൂടെ തുക കണ്ടെത്തി 30 ഓളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കി നൽകുന്നുണ്ട് പെരുമണ്ണ ഗ്രാമപഞ്ചായത്ത്. പെരുമണ്ണ ഗ്രാമപഞ്ചായത്ത് വികസന സദസ്സിൻ്റെ ഭാഗമായി നിരവധി നേട്ടങ്ങളാണ് പഞ്ചായത്ത് വികസന സമിതി അവതരിപ്പിച്ചത്. വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് പാസ്സ്, പ്ലസ് വൺ അഡ്മ‌ിഷൻ, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 9,07,000 രൂപ ചിലവഴിച്ച് 11 പേർക്ക് ആട്ടിൻകൂട്, കോഴിക്കൂട് എന്നിവയും ലഭ്യമാക്കിയത് പെരുമണ്ണയുടെ മറ്റ് നേട്ടങ്ങളിലെ പൊൻതൂവലാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
അതിദരിദ്ര നിർമ്മാർജ്ജനത്തിന് മാതൃകയായി കോഴിക്കോട് പെരുമണ്ണ ഗ്രാമപഞ്ചായത്ത്
Open in App
Home
Video
Impact Shorts
Web Stories