അനധികൃത സംരംഭങ്ങളില്‍ നിക്ഷേപം നടത്തിയും റിക്രൂട്ടിങ് ഏജന്‍സികളുടെ ജോലി വാഗ്ദാനത്തിലൂടെയുമെല്ലാം പണം നഷ്ടമാകുന്നവര്‍ നിരവധിയാണ്. ഇത്തരം പരാതികള്‍ പൊലീസിൻ്റെയും നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെൻ്റിൻ്റെയും നോര്‍ക്ക റൂട്ട്‌സിൻ്റെയും വെല്‍ഫയര്‍ ബോര്‍ഡിൻ്റെയുമെല്ലാം ശ്രദ്ധയില്‍ കൊണ്ടുവരുന്നുണ്ട്. പ്രവാസി പ്രശ്‌നങ്ങളിലെ പരിഹാരത്തിന് പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പരമാവധി വേഗത്തില്‍ പരിഹാരത്തിന് ശ്രമിക്കുന്നുണ്ട്. അനുമതിയില്ലാത്ത സംഘടനകള്‍ക്ക് തടയിടാനും ശ്രമം നടത്തുന്നുണ്ട്. പരാതികള്‍ കാലതാമസം കൂടാതെ അറിയിച്ചാല്‍ നടപടികള്‍ എളുപ്പത്തില്‍ സാധ്യമാകുമെന്നും വേള്‍ഡ് മലയാളി പ്രവാസി ഓര്‍ഗനൈസേഷന്‍ എന്ന പേരില്‍ 25ഓളം പേരെ പാര്‍ട്ണര്‍മാരാക്കി വഞ്ചിച്ചതിൻ്റെ രണ്ട് പരാതികള്‍ കോഴിക്കോട്ട് ലഭിച്ചിട്ടുണ്ടെന്നും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.
advertisement
പ്രവാസി കുടുംബങ്ങള്‍ നാട്ടില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, സാമ്പത്തിക തട്ടിപ്പുകള്‍, റിക്രൂട്ടിങ് ഏജന്‍സികളുടെ വഞ്ചന, സര്‍ക്കാര്‍ കാര്യാലയങ്ങളില്‍ നിന്നും ബാങ്കുകളില്‍ നിന്നും എംബസികളില്‍ നിന്നും തൊഴില്‍ ദാതാക്കളില്‍ നിന്നും ലഭിക്കേണ്ട സഹായങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് കമീഷൻ്റെ പരിഗണനയില്‍ വന്നത്.
