TRENDING:

കേരളത്തെ അടുത്തറിയാൻ 'ചിത്രസൂചക ക്വിസ്': ഭരണഭാഷാ വാരാഘോഷത്തിന് മാറ്റു കൂട്ടി കോഴിക്കോട് കളക്ടറേറ്റിൽ ക്വിസ് മത്സരം

Last Updated:

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ സബ് കളക്ടര്‍ ഗൗതം രാജ് വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചിത്രങ്ങളുടെയും സൂചനകളുടെയും സഹായത്തോടെ കേരളവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലൂടെയുള്ള പ്രയാണമായി ഭരണഭാഷാ വാരാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരം കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നടത്തി. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ഭരണകൂടവും സംയുക്തമായാണ് ഭരണഭാഷാ വാരാഘോഷത്തിൻ്റെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിച്ചത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ സബ് കളക്ടര്‍ ഗൗതം രാജ് വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു.
ഭരണഭാഷാ വാരാഘോഷ ക്വിസ് മത്സരം
ഭരണഭാഷാ വാരാഘോഷ ക്വിസ് മത്സരം
advertisement

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ അഞ്ജു ബാലകൃഷ്ണന്‍, വി അസ്മാബി എന്നിവര്‍ ഒന്നാം സ്ഥാനം നേടി. രജിസ്‌ട്രേഷന്‍ വകുപ്പിലെ എ കെ അശ്വതി, വി കെ ബവിത എന്നിവര്‍ രണ്ടും പി എസ് ബിന്ദുമോള്‍, ഇ എം സജില എന്നിവര്‍ മൂന്നും സ്ഥാനം നേടി. 32 ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഫാറൂഖ് ട്രെയിനിങ് കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസര്‍ ഡോ. സി നൗഫല്‍ മത്സരം നയിച്ചു. കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുല്‍ കരീം, അസിസ്റ്റൻ്റ് എഡിറ്റര്‍ സൗമ്യ ചന്ദ്രന്‍, അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ പി നൗഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
കേരളത്തെ അടുത്തറിയാൻ 'ചിത്രസൂചക ക്വിസ്': ഭരണഭാഷാ വാരാഘോഷത്തിന് മാറ്റു കൂട്ടി കോഴിക്കോട് കളക്ടറേറ്റിൽ ക്വിസ് മത്സരം
Open in App
Home
Video
Impact Shorts
Web Stories