എം.ടി.യുടെ വിയോഗത്തിന് ഒരാണ്ട് തികഞ്ഞ വേളയിലാണ് പ്രദർശനം നടത്തിയത്. 2024 മേയ് 25-ന് വി. അബ്ദുള്ള വിവർത്തന പുരസ്സാരം നൽകുന്ന ചടങ്ങിൽ എം.ടി. പങ്കെടുത്തതിൻ്റെ ഫോട്ടോയും പ്രദർശനത്തിലുണ്ട്. എം.ടി.യുടെ കോഴിക്കോട്ടെ അവസാന പൊതു പരിപാടിയെന്ന് ആണ് ചിത്രത്തിൻ്റെ ഒരരികിൽ രേഖപ്പെടുത്തിയത്.
കലാസാംസ്കാരികമേഖലകളിലും സാഹിത്യത്തിലും സിനിമയിലുമെല്ലാമുള്ള പ്രിയപ്പെട്ടവരെ ഓരോ ഫോട്ടോകളിലും കാണാം. അക്കിത്തം, എം.കെ. സാനു, പ്രതിഭാറായ്, യു.എ. ഖാദർ, എം. മുകുന്ദൻ, എം.ജി.എസ്., മേധാ പട്‌കർ, മുഖ്യമന്ത്രി പിണറായി വിജയൻ, മമ്മൂട്ടി, ഹരിഹരൻ, മണിരത്നം, നടൻ മധു, എന്നിവർക്കൊപ്പമെല്ലാമുള്ള സ്നേഹനിമിഷങ്ങളുടെ നൂറിലേറെ ചിത്ര പ്രദർശനമാണ് സമാപിച്ചത്.
advertisement
സുഭാഷ് ചന്ദ്രൻ ആണ് ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്തത്. കെ. ശ്രീകുമാർ, എം.ടി. അനുസ്മരണം നടത്തി. ബീക്കൺ പ്രസിഡൻ്റ് ടി. സേതുമാധവൻ അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി കെ.ജെ. തോമസ്, അശ്വതി വി. നായർ, ലിജീഷ് കുമാർ, പി. മുസ്തഫ, പി. അജിത് കുമാർ എന്നിവർ സംസാരിച്ചു.
