TRENDING:

ജലസംരക്ഷണം മുഖ്യ അജണ്ട: കോട്ടൂരിൽ നൂറ്റാണ്ട് പഴക്കമുള്ള കുളം നവീകരിച്ചു

Last Updated:

"സാധാരണ ജനങ്ങളിലേക്ക് എത്തുമ്പോഴേ വികസനം യാഥാര്‍ഥ്യമാവൂ എന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്."

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജലസംരക്ഷണം മുഖ്യ അജണ്ടയായി പ്രഖ്യാപിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. ഒരു നൂറ്റാണ്ട് മുമ്പ് കോട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ പൊതു ആവശ്യങ്ങള്‍ക്കായി നിര്‍മിച്ച അക്കരമുണ്ട്യാടികുളം നവീകരിച്ചതിൻ്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് ശുദ്ധജലവും നല്ല അന്തരീക്ഷവും സൃഷ്ടിച്ചതിലൂടെ മാലിന്യമുക്ത കേരളം സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ ലക്ഷ്യം കണ്ടു. സാധാരണ ജനങ്ങളിലേക്ക് എത്തുമ്പോഴേ വികസനം യാഥാര്‍ഥ്യമാവൂ എന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കെ എം സച്ചിന്‍ദേവ് എംഎല്‍എ അധ്യക്ഷനായി.
അക്കരമുണ്ട്യാടി കുളം മന്ത്രി എ കെ ശശീന്ദ്രൻ നാടിന് സമര്‍പ്പിക്കുന്നു 
അക്കരമുണ്ട്യാടി കുളം മന്ത്രി എ കെ ശശീന്ദ്രൻ നാടിന് സമര്‍പ്പിക്കുന്നു 
advertisement

വാര്‍ഡില്‍ കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഫണ്ട് വകയിരുത്തി പൂര്‍ത്തീകരിച്ച 39 പൊതുമരാമത്ത് പ്രവൃത്തികളുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. കൂവപ്പറ്റ രാമക്കുറുപ്പ് നിര്‍മിച്ച കുളം നിലവിലെ ഉടമ വടക്കേ കോയകോട്ട് ഇന്ദിര അമ്മ ഗ്രാമപഞ്ചായത്തിന് സൗജന്യമായി വിട്ടുനല്‍കുകയായിരുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 29 ലക്ഷം രൂപ വിനിയോഗിച്ചാണ് കുളം നവീകരിക്കുകയും ചുറ്റും പാര്‍ക്ക് സജ്ജീകരിക്കുകയും ചെയ്തത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി എച്ച് സുരേഷ്, വൈസ് പ്രസിഡൻ്റ് എം കെ വിലാസിനി, സ്ഥിരം സമിതി അധ്യക്ഷരായ കെ ഷൈന്‍, സിന്ധു കൈപ്പങ്ങല്‍, കെ കെ സിജിത്ത്, വാര്‍ഡ് മെമ്പര്‍ ആര്‍ കെ ഫിബിന്‍ ലാല്‍, സെക്രട്ടറി പി എന്‍ നിഖില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
ജലസംരക്ഷണം മുഖ്യ അജണ്ട: കോട്ടൂരിൽ നൂറ്റാണ്ട് പഴക്കമുള്ള കുളം നവീകരിച്ചു
Open in App
Home
Video
Impact Shorts
Web Stories