സഹമിത്ര ആപ്പില്‍ ഉള്‍പ്പെടുത്തേണ്ട വീഡിയോകളുടെ വിശദാംശങ്ങള്‍, സേവനങ്ങള്‍ തുടങ്ങിയവ യോഗം ചര്‍ച്ച ചെയുകയും ഭിന്നശേഷിക്കാര്‍ക്കും രക്ഷിതാക്കള്‍ക്കും ഡോക്ടര്‍മാര്‍ക്കും ആരോഗ്യ സ്ഥാപനങ്ങള്‍ക്കും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ആപ്ലിക്കേഷന്‍ രൂപകല്‍പന ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങളും യോഗത്തില്‍ ഉയര്‍ന്നു. ഉള്ളടക്കം തയാറാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ക്കായി സംഘടിപ്പിച്ച ശില്‍പശാലയുടെ അടിസ്ഥാനത്തിലാണ് വീഡിയോകള്‍ തയാറാക്കുന്നത്. ശില്‍പ്പശാലയില്‍ ഉയര്‍ന്ന നിര്‍ദേശങ്ങളും യോഗം വിലയിരുത്തി.
ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കലക്ടര്‍ എസ് ഗൗതം രാജ്, അസി. കളക്ടര്‍ ഡോ. എസ് മോഹന പ്രിയ, സിആര്‍സി ഡയറക്ടര്‍ റോഷന്‍ ബിജ്ലി, എന്‍എച്ച്എം ഡിപിഎം സി കെ ഷാജി, ഇംഹാന്‍സ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. അനീഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുല്‍ കരീം, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
advertisement
കേന്ദ്ര സര്‍ക്കാരിന് കീഴിലെ ഡിപ്പാര്‍ട്ട്മെൻ്റ് ഓഫ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് ആന്‍ഡ് പബ്ലിക് ഗ്രീവന്‍സസിൻ്റെ സ്റ്റേറ്റ് കൊളാബറേറ്റീവ് ഇനിഷ്യേറ്റീവ് (എസ്.സി.ഐ.) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 'സഹമിത്ര' മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നത്.