TRENDING:

തീവ്ര വോട്ടർ പട്ടിക പുതുക്കൽ (SIR) ബോധവത്കരണം: കോഴിക്കോട് സൗത്ത് ബീച്ചിൽ മണൽശിൽപ്പം ഒരുക്കി

Last Updated:

വോട്ടർമാർക്ക് എസ് ഐ ആറിനെ കുറിച്ച് കൂടുതൽ അറിയാനുള്ള വീഡിയോ പ്രദർശനം, നോട്ടീസ് വിതരണം, കലാപരിപാടികൾ എന്നിവയും ക്യാമ്പയിനിൻ്റെ ഭാഗമായി നടന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എസ്.ഐ.ആർ. (തീവ്ര വോട്ടർ പട്ടിക പുതുക്കൽ) ബോധവത്കരണത്തിൻ്റെ ഭാഗമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നേതൃത്വത്തിൽ നടക്കുന്ന സാൻഡ്‌ലൈൻസ് കേരള ക്യാമ്പയിനിനോടനുബന്ധിച്ച് കോഴിക്കോട് സൗത്ത് ബീച്ചിൽ മണൽശിൽപം ഒരുക്കി. എന്യുമറേഷൻ ഫോം, ഇലക്‌ടറൽ റോൾ, വോട്ടിങ് മെഷീൻ തുടങ്ങിയവയാണ് തീവ്ര വോട്ടർ പട്ടിക പുതുക്കൽ ബോധവത്കരണത്തിൻ്റെ ഭാഗമായി മണലിൽ ഒരുക്കിയത്. വോട്ടർമാർക്ക് എസ് ഐ ആറിനെ കുറിച്ച് കൂടുതൽ അറിയാനുള്ള വീഡിയോ പ്രദർശനം, നോട്ടീസ് വിതരണം, കലാപരിപാടികൾ എന്നിവയും ക്യാമ്പയിനിൻ്റെ ഭാഗമായി നടന്നു.
SIR Sand Sculpture 
SIR Sand Sculpture 
advertisement

അസിസ്റ്റൻ്റ് കളക്ടർ എസ് മോഹനപ്രിയ ഉദ്ഘാടനം നിർവഹിച്ചു. ഇലക്‌ടറൽ ലിറ്ററസി ക്ലബ് കോഓഡിനേറ്റർ ഡോ. നിജീഷ് ആനന്ദ്, സാൻഡ്‌ലൈൻസ് കേരള ക്യാമ്പയിൻ പ്രോഗ്രാം കോഓഡിനേറ്റർ അൻവർ എന്നിവർ സാൻഡ്‌ലൈൻസ് കേരള ക്യാമ്പയിനിനോടനുബന്ധിച്ച് സംസാരിച്ചു. ശിൽപി ഗുരുകുലം ബാബുവിൻ്റെ നേതൃത്വത്തിൽ സനോജ് കുറുവാളൂർ, ബിനീഷ് എടക്കര, ദിൽഷാദ് ആലിൻചുവട്, ആദർശ് ആലിൻചുവട്, ആറ്റക്കോയ കുറ്റിച്ചിറ തുടങ്ങിയവരാണ് മണൽ ശിൽപം ഒരുക്കിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
തീവ്ര വോട്ടർ പട്ടിക പുതുക്കൽ (SIR) ബോധവത്കരണം: കോഴിക്കോട് സൗത്ത് ബീച്ചിൽ മണൽശിൽപ്പം ഒരുക്കി
Open in App
Home
Video
Impact Shorts
Web Stories